മുക്കം(കോഴിക്കോട്): എംഎല്‍എ ചമഞ്ഞു മൊബൈല്‍ ഫോണിലൂടെ ജോലിക്ക് ശുപാര്‍ശചെയ്ത എസ്ഡിപിഐ നേതാവ് കുരുക്കില്‍. ആള്‍മാറാട്ടത്തിന് എംഎല്‍എ പരാതി നല്‍കിയതോടെ കളഞ്ഞ് പോയ ഫോണ്‍ മറ്റാരോ ദുരുപയോഗം ചെയ്തതാണെന്ന് എസ്ഡിപിഐ നേതാവിന്റെ വിശദീകരണം. എസ്ഡിപിഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റും കൂടരഞ്ഞി മണ്ഡലം പ്രസിഡന്റുമായ കൂമ്പാറ സ്വദേശി ജോര്‍ജ് (69) ആണ് കുരുക്കിലായത്.
തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫാണെന്ന് പറഞ്ഞാണ് രണ്ടു തവണ ജോര്‍ജിന്റെ ഫോണിലൂടെ മലപ്പുറം കുടുംബശ്രീ ഓഫീസിലേക്ക് ജോലിക്ക് ശുപാര്‍ശ ചെയ്ത് വിളിച്ചത്. ഒക്ടോബര്‍ നാലിനായിരുന്നു ആദ്യ വിളി. തിരുവമ്പാടി എംഎല്‍എയുടെ ഓഫീസില്‍നിന്നാണന്നും പട്ടികവര്‍ഗ ആനിമേറ്റര്‍ വിഭാഗത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കണമെന്നുമായിരുന്നു ആവശ്യം. തുടര്‍ന്ന് ഏഴാം തീയതി താന്‍ ലിന്റോ ജോസഫ് എംഎല്‍എയാണെന്നും നേരത്തെ പറഞ്ഞ കാര്യത്തിനാണ് വിളിക്കുന്നതെന്നുമായിരുന്നു അറിയിച്ചത്.
സംശയം തോന്നിയ കുടുംബശ്രീ ഓഫീസ് ജീവനക്കാര്‍ ട്രൂകോളറില് നമ്പറിന്റെ ഉടമസ്ഥനെ കണ്ടെത്തുകയും എംഎല്‍എയെ വിവരമറിയിക്കുകയും ചെയ്തു. ഇതോടെ ഫോണ്‍ ഉടമയായ എസ്ഡിപിഐ നേതാവിനെതിരെ എംഎല്‍എ തിരുവമ്പാടി പോലീസില്‍ പരാതി നല്കി. സ്ഥിതി ഗുരുതരമായ സാഹചര്യത്തിലാണ് തന്റെ ഫോണ്‍ മൂന്നാം തീയതി നഷ്ടപ്പെട്ടുപോയെന്ന വിശദീകരണവുമായി എസ്ഡിപിഐ നേതാവ് തടിയൂരാന്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: