ലഖ്‌നോ: യുപിയില്‍ യോഗിയുടെ വികസനമാതൃകയ്‌ക്ക് ഉദാഹരണമായി കുഷിനഗര്‍ അന്താരാഷ്‌ട്രാ വിമാനത്താവളം പണിപൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഒക്ടോബര്‍ 20 ബുധനാഴ്ച ഈ വിമാനത്താവളം തുറന്നുകൊടുക്കും.
ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും സംബന്ധിക്കും. അന്താരാഷ്‌ട്ര ബുദ്ധമത വിനോദസഞ്ചാരികള്‍ക്കും ഈ വിമാനത്താവളം ഏറെ ഗുണം ചെയ്യും. 125 വി ഐപികളെയും ബുദ്ധസന്യാസിമാരെയും വഹിച്ച് ശ്രീലങ്കയില്‍ നിന്നുള്ള വിമാനമായിരിക്കും ഉദ്ഘാടന ശേഷം പറന്നിറങ്ങുക. ഒരു അന്താരാഷ്‌ട്ര ബുദ്ധമത തീര്‍ത്ഥാടനകേന്ദ്രം കൂടിയാണ് കുഷിനഗര്‍.
260 കോടിയിലാണ് വിമാനത്താവളം ഉയര്‍ന്നിരിക്കുന്നത്. 3600 ചതുരശ്രമീറ്ററിലാണ് വിമാനത്താവളം ഉയര്‍ന്നിരിക്കുന്നത്. ഏറ്റവും തിരക്കുള്ള സമയമത്ത് 300 യാത്രക്കാര്‍ക്ക് വരെ ഇവിടെ തങ്ങാനാവും.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരു പിടി വികസനപദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കപ്പെടും. രാജ്കീയ മെഡിക്കല്‍ കോളെജിന് തറക്കല്ലിടും. 180കോടിയുടെ മറ്റ് 12 വികസനപദ്ധതികള്‍ക്കും തറക്കല്ലിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: