വിശ്വാസങ്ങളെ പ്രമാണങ്ങള്‍ (dogmas) എന്നു വാദിച്ചുറപ്പിക്കാന് മാത്രമുതകുന്ന മധ്യകാല യൂറോപ്യന്‍ സെമിനറികളിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പിന്തുടര്ച്ചയാണ് ഇന്നത്തെ ‘ശാസ്ത്രീയത’യും ‘ശുദ്ധ’ശാസ്ത്രവും. ഗണിതക്രിയകള്‍ ചെയ്താല്‍ എല്ലാം ‘ശരി’യാകുമെന്നാണ് ഇന്നത്തെ കാലഘട്ടത്തിന്റെ അന്ധവിശ്വാസം. നിരീക്ഷണഫലങ്ങള്‍ പോലും മുന്‍വിധികള്‍ക്കനുസരിച്ച് വ്യാഖ്യാനം ചെയ്യപ്പെടുന്നു (ഉദാ: തമോഗര്‍ത്തങ്ങളെ കണ്ടെത്തിയെന്ന ‘ലിഗോ’ ദൂരദര്‍ശനിയിലൂടെ ഉള്ള വാനനിരീക്ഷണം).
പ്രപഞ്ചശാസ്ത്രകുത്തക അവകാശപ്പെടുന്ന ഗുരുത്വാകര്‍ഷണത്തിന്റെ ആപേക്ഷികതാ സിദ്ധാന്തം മറ്റു ശാസ്ത്രങ്ങളുമായി (ബലതന്ത്രം, താപഗതികം, ക്വാണ്ടം ഭൗതികം തുടങ്ങിയവ) പുലബന്ധം പോലുമില്ലാതെ ഒറ്റപ്പെട്ടു നില്‍ക്കുകയാണ് (സ്ഥലകാല വക്രത ആപേക്ഷികതാ സിദ്ധാന്തത്തില്‍ മാത്രമാണ്!). പാശ്ചാത്യ ശാസ്ത്രത്തില്‍ പരസ്പരബന്ധമില്ലാത്ത നിരവധി സിദ്ധാന്തങ്ങളെ യാതൊരു വ്യവസ്ഥയുമില്ലാതെ കൂട്ടിക്കലര്ത്തിവെച്ചിരിക്കുന്നു.
പാശ്ചാത്യരുടെ എല്ലാ സിദ്ധാന്തങ്ങളും പരികല്പനകള് മാത്രമാകുന്നു. പാശ്ചാത്യശാസ്ത്രപ്രപഞ്ചം ഒരു ഭ്രാന്താലയമായി മാറിയിരിക്കുന്നു. യുക്തിസ്ഥാപനത്തിനല്ല, അനാവശ്യ സങ്കീര്‍ണ്ണതകള്‍ കൊണ്ട് യുക്തിരാഹിത്യത്തെ മറയ്ക്കാനുള്ള ആവരണമായി മാറിയിരിക്കുകയാണ് അവരുടെ ഗണിതഭാഷ.
‘മഹാവിസ്ഫോടനം’, ‘തമോഗര്‍ത്തം’, ‘ശ്യാമദ്രവ്യം’, ‘ശ്യാമ ഊര്‍ജ്ജം’, ‘പ്രപഞ്ചപശ്ചാത്തല വികിരണം’, എന്നിങ്ങനെ നവംനവങ്ങളായ അത്യത്ഭുത പരികല്പനകളെ നിരന്തരപ്രചാരണങ്ങളിലൂടെ പ്രതിഭാസങ്ങളെന്നു തെറ്റിദ്ധരിപ്പിച്ച് ഒരു വ്യാജ ജനകീയ ശാസ്ത്ര പരിവേഷം തന്നെ ഉണ്ടാക്കിയെടുത്തിരിക്കുന്നു. ഇവിടെ നടക്കുന്നത് ബലപ്രയോഗങ്ങളോ പൊട്ടിത്തെറിയോ കൂട്ടിയിടികളോ അല്ല, കണങ്ങളുടെ ആനന്ദത്തിന്റെ സംഘനൃത്തങ്ങളാകുന്നു. അഹങ്കാരിയായ മനുഷ്യന് ബലപ്രയോഗമെന്നു തോന്നുന്നതാണ്.
ആല്‍ബര്‍ട്ട് ഐന്സ്റ്റൈന് എന്ന മഹാനായ ശാസ്ത്രജ്ഞന് തന്റെ ശാസ്ത്രജീവിതത്തിന്റെ അവസാനഘട്ടത്തില്‍ പിന്‍ഗാമികളെ ഉപദേശിച്ചത് ഒറ്റപ്പെട്ട അശാസ്ത്രീയ അവ്യവസ്ഥിത മേഖലകളെ (ശെിഴൗഹമൃശശേല െ: തമോഗര്‍ത്തം, മഹാവിസ്ഫോടനം തുടങ്ങിയവ) ഒഴിവാക്കി അന്വേഷണം ചക്രവാളസീമകളില്‍ അവസാനിപ്പിക്കാനാണ്. (The Meaning of Relativity, Sixth Defenitive Edn., Oxford & IBH, 1956, Appendix II : General Remarks B, pp 156157).
ചക്രവാളങ്ങള്‍ നമുക്കു സുപരിചിതമാണല്ലോ (ഇന്ദ്രിയങ്ങളുടെ വ്യാപ്തി അവസാനിക്കുന്ന ഇടം!). ചക്രവാളങ്ങള്‍ അകത്തും (കപാലം), പുറത്തുമുണ്ട്. ചക്രവാളങ്ങള്ക്കിടയിലുള്ളത് പരിസ്ഥിതി. അപ്പുറവും ഇപ്പുറവും ചേര്‍ന്ന് വ്യാപിച്ചിരിക്കുന്നത് മൂലപ്രകൃതി! നാം ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ ചക്രവാളങ്ങളും ചലിച്ചുകൊണ്ടിരിക്കുന്നു! നിരീക്ഷണത്തിന് ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ചക്രവാളത്തിന്റെ ചുറ്റളവു കൂടുകയോ കുറയുകയോ ചെയ്യുന്നമെല്ലാതെ സ്വഭാവം മാറുന്നില്ല.
അവിടെ അത്ഭുതങ്ങളില്ല. മഹാശാസ്ത്രജ്ഞന്റെ ദീര്‍ഘവീക്ഷണത്തിനു മുന്നില്‍ നമോവാകങ്ങള്‍. സ്റ്റീഫന്‍ ഹോക്കിങ് മുതലുള്ള എല്ലാ പ്രപഞ്ച ശാസ്ത്രജ്ഞന്മാരും ഗുരുവിന്റെ ഉപദേശത്തിന് കടകവിരുദ്ധമായാണ് ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ളത്. ആധുനികശാസ്ത്രത്തിന് ഗുരുത്വവുമില്ല!
ഉപസംഹാരം
ആധുനികശാസ്ത്രത്തിന് ഒരു ശാസ്ത്രീയ അടിത്തറ ഉണ്ടാക്കിയെടുക്കേണമെങ്കില് ഭാരതത്തിന്റെ തനതായ (intrinsic) വീക്ഷണത്തില്‍ നിന്നു തുടങ്ങേണ്ടിയിരിക്കുന്നു. ഇന്ദ്രിയങ്ങള്‍ക്ക് ഗോചരമല്ലാത്ത കണങ്ങളുടെ സ്വയം ഭ്രമണത്തില്‍ നിന്നു തുടങ്ങേണ്ടിയിരിക്കുന്നു. ശാസ്ത്രത്തിലെ ‘അനിശ്ചിത തത്വം’ കണ്ടെത്തിയ വെര്‍ണര്‍ ഹൈസന്‍ ബര്‍ഗ് എന്ന മഹാനായ ശാസ്ത്രജ്ഞന് പരിഹാരം തേടാന്‍ നിര്‍ദ്ദേശിച്ചതും ഭാരതീയ ദര്ശനങ്ങളില്ത്തന്നെ.
ഐയഞ്ചുമഞ്ചു മുടനയ്യാറുമെട്ടുമുട-
നവ്വണ്ണമെട്ടുമുടനെണ്മൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപി രണ്ടൊന്നു-
തത്വമതില്‍
മേവുന്ന നാഥ! ഹരി നാരായണായ നമഃ
ഓതുന്ന ഗീതകളിലെല്ലാമതെന്നപൊരുള്
ഏതെന്നു കാണ്മതിനുപോരാ-
മനോബലവും
ഏതെങ്കിലും കിമപി കാരുണ്യമിന്നു തവ
സാധിക്കവേണ്ടു ഹരി നാരായണായ നമഃ
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: