നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തു നിന്ന് സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച 500 ഗ്രാം മയക്കുമരുന്ന് ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) വിഭാഗം പിടിച്ചെടുത്തു. ആറ് കോടിയോളം രൂപ വില വരുന്ന കൊക്കെയ്നാണ് പിടികൂടിയത്.
ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ ദോഹയില്‍ നിന്ന് എത്തിയ ആഫ്രിക്കന്‍ യുവതിയാണ് പിടിയിലായത്. ഇവരെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ കാത്തുനിന്ന മറ്റൊരു ആഫ്രിക്കന്‍ പൗരനെയും പിടികൂടി. കോടികള്‍ വില വരുന്ന മയക്കുമരുന്ന് നെടുമ്പാശേരി വിമാനത്താവളം വഴി കടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തിയത്.
അടുത്തിടെയായി നെടുമ്പാശേരി വിമാനത്താവളം വഴി വന്‍തോതില്‍ മയക്കുമരുന്ന് സംസ്ഥാനത്തേക്ക് എത്തുന്നതായാണ് വിവരം. ജൂണില്‍ 20 കോടി രൂപയുടെ ഹെറോയിനും ജൂലൈയില്‍ 25 കോടി രൂപയുടെ ഹെറോയിനും
പിടികൂടിയിരുന്നു. ഇരു കേസുകളിലും സിംബാബ്വെ സ്വദേശികളാണ് പിടിയിലായിരുന്നത്. പ്രധാനമായും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വിദേശികള്‍ വഴിയാണ് മയക്കുമരുന്ന് കേരളത്തിലെത്തിക്കുന്നത്. ഇവിടെ നിന്ന് ഗോവ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും മയക്കുമരുന്ന് എത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: