കൊല്ലം(അഞ്ചാലുംമൂട്): ജന്മഭൂമി കൊല്ലം എഡിഷന് ഇന്‍ ചാര്‍ജും ആര് എസ് എസ് കൊല്ലം വിഭാഗ് സാമൂഹിക സമരസതാ പ്രമുഖും തൃപ്പനയം ദേവിക്ഷേത്ര പ്രസിഡന്റുമായ സി.കെ. ചന്ദ്രബാബുവിന്റെ അമ്മയും പനയം, കൊടുക്കാട്ട് വീട്ടില്‍ പരേതനായ ആര്. കുട്ടന്‍പിള്ളയുടെ ഭാര്യയുമായ തുളസിഭായി അമ്മ (82) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും. മറ്റുമക്കള്‍: ടി. ഉഷാകുമാരി (റിട്ട. ചീഫ് മെഡിക്കല്‍ ഓഫീസര്‍, ഹോമിയോ), ടി. ഗിരിജകുമാരി (റിട്ട. സിഡിപിഒ, ഐസിഡിഎസ്), ടി. പത്മകുമാരി (ഐസിഡിഎസ് സൂപ്പര്‍വൈസര്‍), സി.കെ. സുരേഷ്ബാബു. മരുമക്കള്‍: ശശികുമാര്‍, കെ. ശിവപ്രസാദ്, പരേതനായ അജയകുമാര്‍, സുധാലക്ഷ്മി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: