തൃശ്ശൂര്‍: കാത്തലിക് സിറിയന്‍ ബാങ്ക് ജീവനക്കാരുടെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി സംഘടനകളുടെ ഐക്യവേദിയുടെ നേതൃത്വത്തില്‍ ഈ മാസം 22ന് സംസ്ഥാനത്ത് ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.
കേരളത്തിലെ പൊതു- സ്വകാര്യ- സഹകരണ – ഗ്രാമീണ ബാങ്കുകളിലെ മുഴുവന്‍ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുമെന്നും സംസ്ഥാനത്തെ 24 ട്രേഡ് യൂണിയന് സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. റിസര്‍വ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, താല്‍ക്കാലിക നിയമനം നിര്‍ത്തലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സിഎസ്ബി ബാങ്ക് ജീവനക്കാര്‍ ഈ മാസം 20, 21, 22 തീയതികളില്‍ അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കേരളത്തിലെ എല്ലാ ബാങ്കുകളിലും 22ന് പണിമുടക്കുന്നത്.
സിഎസ്ബി ബാങ്ക് സംസ്ഥാനതല സമര സഹായ സമിതി ചെയര്മാന് കെ.പി. രാജേന്ദ്രന്, ബിഎംഎസ് ദേശീയ സെക്രട്ടറി വി. രാധാകൃഷ്ണന്, വിവിധ യൂണിയന് ഭാരവാഹികളായ കെ. ചന്ദ്രന്‍പിള്ള,, സുരേന്ദ്രന് കുന്നത്തുള്ളി, ബാങ്ക് ജീവനക്കാരുടെ സംഘടന നേതാക്കളായ ടി. നരേന്ദ്രന്, സി.ഡി. ജോസണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: