ന്യൂദല്‍ഹി: വൈദ്യുതോല്‍പാദനത്തിന് താപവൈദ്യുത നിലയങ്ങള്‍ക്ക് കൽക്കരി ഉറപ്പാക്കാന്‍ ഓൺലൈൻ ലേലം നിർത്തിവച്ച് കോൾ ഇന്ത്യ. ഈ മുന്‍ഗണന താല്‍ക്കാലികം മാത്രമാണെന്ന് കോള്‍ ഇന്ത്യ പറഞ്ഞു.
ഇപ്പോള്‍ ദിവസേന 1.61 ദശലക്ഷം ടണ്‍ കല്‍ക്കരി വൈദ്യുതാവശ്യങ്ങള്‍ക്കായി കൊടുക്കുന്നതിനാല്‍ ക്ഷാമമില്ല. താപവൈദ്യുതമേഖലക്ക് കൽക്കരി വിതരണം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് നടപടി. കോള്‍ ഇന്ത്യയുടെ ഉപകമ്പനികളോടും ഓണ്‍ലൈന്‍ ലേലം നിര്‍ത്തിവെയ്‌ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോള്‍ ഇന്ത്യ ഇപ്പോള്‍ ശരാശരിയേക്കാള്‍ കൂടുതല്‍ കല്‍ക്കരി ഉല്‍പാദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വൈദ്യുതേതര മേഖലയ്‌ക്കും കൂടുതല്‍ കല്‍ക്കരി ഈ വര്‍ഷം നല്‍കിയതായും കോള്‍ ഇന്ത്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: