Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിശപ്പ് സൂചിക അശാസ്ത്രീയം; വിശപ്പില്‍ ഇന്ത്യ എങ്ങിനെ ബംഗ്ലാദേശിനും പാകിസ്ഥാനും മ്യാന്‍മറിനും പിന്നിലാകും? തയ്യാറാക്കിയത് വെറും ടെലിഫോണ്‍ സര്‍വ്വേ വഴി

ഐര്‍ലാന്‍റിലെ കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മ്മനിയിലെ വെല്‍റ്റ് ഹംഗര്‍ ഹില്‍ഫേയും ചേര്‍ന്ന് തയ്യാറാക്കിയ വിശപ്പ് സൂചികയുടെ പട്ടികയില്‍ ഇന്ത്യയെ പാകിസ്ഥാനും ബംഗ്ലാദേശിനും മ്യാന്‍മറിനും നേപ്പാളിനും ശ്രീലങ്കയ്‌ക്കും പിന്നില്‍ പ്രതിഷ്ഠിച്ചതിനെതിരെ വിമര്‍ശനവുമായി കേന്ദ്രം. 2020ല്‍ 94ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഈ വര്‍ഷം 101-ാം സ്ഥാനത്താണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2021, 07:00 pm IST
in India

ന്യൂദല്‍ഹി: ഐര്‍ലാന്‍റിലെ കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മ്മനിയിലെ വെല്‍റ്റ് ഹംഗര്‍  ഹില്‍ഫേയും ചേര്‍ന്ന് തയ്യാറാക്കിയ വിശപ്പ് സൂചികയുടെ പട്ടികയില്‍ ഇന്ത്യയെ പാകിസ്ഥാനും ബംഗ്ലാദേശിനും മ്യാന്‍മറിനും നേപ്പാളിനും ശ്രീലങ്കയ്‌ക്കും പിന്നില്‍ പ്രതിഷ്ഠിച്ചതിനെതിരെ വിമര്‍ശനവുമായി കേന്ദ്രം. 2020ല്‍ 94ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഈ വര്‍ഷം 101-ാം സ്ഥാനത്താണ്.

ഇത് അങ്ങേയറ്റം അമ്പരപ്പുളവാക്കുന്നതാണ് ഈ പട്ടികയെന്ന് കേന്ദ്ര വനിത-ശിശുക്ഷേമ വികസന മന്ത്രാലയം കുറ്റപ്പെടുത്തി. വിശപ്പ് കണക്കാക്കുന്നതില്‍ ഫുഡ് ആന്‍റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ് എ ഒ) അവലംബിച്ച ഗവേഷണ രീതിയെയും കേന്ദ്ര വനിത-ശിശുക്ഷേമ വികസന മന്ത്രാലയം ചോദ്യം ചെയ്തു. ഇന്ത്യയുടെ പിന്നാക്കാവസ്ഥയ്‌ക്ക് കാരണം കോവിഡും കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളാണെന്നാണ്  റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇത് ശരിയല്ലെന്ന് കേന്ദ്ര വനിത-ശിശുക്ഷേമ വികസന മന്ത്രാലയം പറയുന്നു.  

പോഷകാഹാരക്കുറവുള്ള ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഫുഡ് ആന്‍റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ(എഫ് എ ഒ) കണക്കിനെ ആധാരമാക്കി ഇന്ത്യയുടെ റാങ്ക് 94ല്‍ നിന്നും 101 ആക്കി കുറച്ചത്. ഫുഡ് ആന്‍റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ (എഫ് എ ഒ) കണക്കുകള്‍ അടിസ്ഥാന യാഥാര്‍ത്ഥ്യങ്ങളെയും വസ്തുതകളെയും ഉള്‍ക്കൊള്ളാത്തതാണെന്നും ഗൗരവമായ പഠനരീതികള്‍ ഇല്ലാത്തതിന്റെ പ്രശ്‌നങ്ങള്‍ അടങ്ങിയതാണെന്നും കേന്ദ്ര വനിത-ശിശുക്ഷേമ വികസന മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

‘ആഗോള വിശപ്പ് സൂചികാ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് അത് തയ്യാറാക്കിയ കണ്‍സേള്‍ വേള്‍ഡ് വൈഡും വെല്‍റ്റ് ഹംഗര്‍ ഹില്‍ഫേയും അര്‍ഹമായ ശുഷ്‌കാന്തി കാണിച്ചില്ല,’- കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയം വിമര്‍ശിച്ചു.  സ്മൃതി ഇറാനിയുടെ കീഴിലുള്ള വകുപ്പാണ് വനിതാ ശിശുക്ഷേമം. 

ഫുഡ് ആന്‍റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ (എഫ് എ ഒ) ഗവേഷണ രീതി അശാസ്ത്രീയമാണ്. ‘നാല് ചോദ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള അഭിപ്രായ സര്‍വ്വേ മാത്രം കണക്കിലെടുത്താണ് അവര്‍ തീരുമാനത്തിലെത്തിയത്. ആ സര്‍വ്വേയാകട്ടെ ഗാലപ് ടെലിഫോണ്‍ മുഖാന്തിരമാണ് നടത്തിയിരിക്കുന്നത്. പോഷകാഹാരക്കുറവ് കണക്കാക്കാന്‍ ശാസ്ത്രീയമായ രീതി പിന്തുടര്‍ന്നില്ല. ഈ കാലയളവിലുള്ള ആളോഹരി ധാന്യലഭ്യതയുടെ അളവ് പോലും കണക്കാക്കിയില്ല,’ – കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയം കുറ്റപ്പെടുത്തി.

കോവിഡ് കാലഘട്ടത്തിലൂടനീളം കേന്ദ്ര സര്‍ക്കാര്‍ മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി ഉറപ്പാക്കായി വിപുലമായ ഭക്ഷ്യസുരക്ഷാശ്രമങ്ങളേയും റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തള്ളിക്കളയുന്നതായും കേന്ദ്രം കുറ്റപ്പെടുത്തി.

നാല് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ആഗോള വിശപ്പ് സൂചിക പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ പോഷകാഹാരക്കുറവ്, അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ഉയരത്തിന് ആനുപാതികമായ തൂക്കക്കുറവ്, പ്രായത്തിന് ആനുപാതികമായ തൂക്കക്കുറവ്, ശിശുമരണനിരക്ക് എന്നിവയില്‍ ഇന്ത്യയുടെ സ്‌കോര്‍ 27.5 മാത്രമാണ്. ഈ ഒരു സ്‌കോറില്‍ ഇന്ത്യയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. പദ്ധതി നടപ്പാക്കലിലെ പാളിച്ച, ഫലപ്രദമായ നിരീക്ഷണത്തിന്റെ അഭാവം, പോഷകാഹാരക്കുറവ് കൈകാര്യം ചെയ്യുന്നതിലെ ഉദാസീനത എന്നിവയാണ് ഇന്ത്യയെ പിന്നോട്ടടിപ്പിച്ചതെന്നും  കോവിഡ് നിയന്ത്രണങ്ങള്‍ ഇന്ത്യയിലെ സ്ഥിതി വഷളാക്കിയെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.  

ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ നേപ്പാള്‍ (76), മ്യാന്‍മര്‍ (71) പാകിസ്ഥാന്‍ (92) ശ്രീലങ്ക (64)എന്നിവ ഇന്ത്യയേക്കാള്‍ മുന്‍പന്തിയിലാണ്. ദാരിദ്ര്യം, പോഷകക്കുറവ് എന്നി നിരന്തരം നിരീക്ഷിക്കുന്നതാണ് ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ് അഥവാ ആഗോള വിശപ്പ് സൂചിക. 

Tags: SMRITIIRANIവിശപ്പ് സൂചികആഗോള വിശപ്പ് സൂചികകണ്‍സേണ്‍ വേള്‍ഡ് വൈഡ്വെല്‍റ്റ് ഹംഗര്‍ ലൈഫ്കേന്ദ്ര വനിത-ശിശുക്ഷേമ വികസന മന്ത്രാലയംഎഫ് എ ഒഫുഡ് ആന്‍റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ഐഎസ്ബംഗ്ലാദേശ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

‘ചെറ്റ’കള്‍ക്ക് നല്ലകാലം!

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പൈതൃകത്തിന്റെ വെളിച്ചം

സര്‍വ്വനാശത്തിന്റെ സംഗരങ്ങള്‍

രാജസ്ഥാന്‍ റോയല്‍സില്‍ ദസൂന്‍ ഷനക

തല+സഞ്ജു; ചെന്നൈയ്‌ക്ക് ഇക്കുറി ആരാധകരേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.