ന്യൂദല്‍ഹി : സുരക്ഷാ സൈന്യത്തിന്റെ പക്കലുണ്ടായിരുന്ന സ്‌ഫോടക വസ്തുക്കളങ്ങിയ പെട്ടി താഴെ വീണ് പൊട്ടിത്തെറിഞ്ഞ് ജവാന്മാര്‍ക്ക് പരിക്ക്. ഛത്തീസ്ഗഢിലെ റായ്പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സ്‌ഫോടനമുണ്ടായത്. ഇതില്‍ ആറ് സിആര്‍പിഎഫ് ജവാന്മാര്‍ത്ത് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ന് രാവിലെയാണ് സംഭവം. ഝര്‍സുഗുഡയില്‍ നിന്ന് ജമ്മുവിലേക്ക് പോകുന്ന സ്പെഷ്യല്‍ ട്രെയിനില്‍ സഞ്ചരിച്ചിരുന്ന ജവാന്മാരുടെ പക്കലുണ്ടായിരുന്ന സ്ഫോടക വസ്തുക്കളടങ്ങിയ പെട്ടി താഴെ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. സിആര്‍പിഎഫ് 211 ബറ്റാലിയനിലെ ജവാന്മാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: