ന്യൂദൽഹി : അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിന്റെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട മുല്ലാ ഹിബത്തുല്ല അഖുൻസാദ കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ സൈന്യം നടത്തിയ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടതായി താലിബാന്‍ തന്നെ വെള്ളിയാഴ്ച സ്ഥിരീകരിച്ചു. ഇതോടെ പരമോന്നത നേതാവായി താലിബാന്‍ തന്നെ കഴിഞ്ഞ മാസം തെരഞ്ഞെടുത്ത ഹിബത്തുല്ല അഖുന്‍സാദയുടെ അസാന്നിധ്യത്തിന് കൃത്യമായ ഉത്തരമായി.
താലിബാന്‍ പരമെോന്നതനേതാവായി തെരഞ്ഞെടുത്തിട്ടും ഒരു യോഗത്തിനും ഇതുവരെയും മുഖം കാട്ടാതിരുന്ന അഖുന്‍സാദ എവിടെയാണ് മറഞ്ഞിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ക്ക് ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു. ആ ചോദ്യത്തിനാണ് താലിബാന്‍ തന്നെ വെള്ളിയാഴ്ച ഉത്തരം തന്നത്. അഖുന്‍സാദ കഴിഞ്ഞ വര്‍ഷം തന്നെ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ വർഷം പാകിസ്താൻ സൈന്യം നടത്തിയ ചാവേർ ആക്രമണത്തിലാണ് ഹിബത്തുല്ല അഖുൻസാദ കൊല്ലപ്പെട്ടതെന്ന് മുതിർന്ന താലിബാൻ അംഗം അമീർ അൽ മുഅമിനിൻ ഷെയ്ഖ് തന്നെയാണ് വെളിപ്പെടുത്തിയത്. അഫ്ഗാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെ അഖുൻസാദ അഫ്ഗാനിൽ എത്തുമെന്നും, മന്ത്രിസഭ അഖുൻസാദയുടെ നേതൃത്വത്തിലാകുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
ഐക്യരാഷ്‌ട്ര സംഘടന നൽകുന്ന വിവരങ്ങൾ പ്രകാരം, 1996–2001 കാലയളവിൽ പൂർണമായും ശരിഅത്ത് നിയമപ്രകാരം അഫ്ഗാനിൽ താലിബാൻ ഭരിച്ചപ്പോൾ സര്‍ക്കാരിന്റെ നിയമകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് ഇസ്‌ലാമിക പണ്ഡിതൻ കൂടിയായ അഖുൻസാദയാണ്.
മുൻഗാമിയായ മുല്ല അക്തർ മൻസൂർ, ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട 2016 മേയ് മുതലാണ് അഖുൻസാദ താലിബാനെ നയിക്കാൻ തുടങ്ങിയത് . 2017 ജൂലൈയിൽ, ലഷ്കർഗാഹിനു വടക്ക് ഭാഗത്തുള്ള ഗെരഷ്ക് നഗരത്തിലെ അഫ്ഗാൻ സൈനിക കേന്ദ്രത്തിൽ അഖുൻസാദയുടെ നേതൃത്വത്തിൽ ഒരു ചാവേർ ആക്രമണം നടന്നിരുന്നു .അന്ന് ഹാഫിസ് ഖാലിദ് എന്ന സ്വന്തം മകനെയാണ് അഖുൻസാദ ചാവേറാക്കിയത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: