തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്ന് കെ.ബാബു എംഎല്‍എ.
കരാറുകാരെക്കൂട്ടി എംഎൽഎമാർ മന്ത്രിയെ കാണാൻ വരരുതെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് പ്രതിപക്ഷം അവകാശലംഘന നോട്ടീസ് നൽകുന്നത്.സ്പീക്കർക്ക് നോട്ടീസ് നൽകുമെന്ന് കെ.ബാബു എംഎൽഎ പറഞ്ഞു. എംഎല്‍എമാര്‍ക്കൊപ്പമോ എംഎല്‍എമാരുടെ ശുപാര്‍ശയിലോ കരാറുകാര്‍ മന്ത്രിയെ കാണാന്‍ വരുന്നത് ശരിയല്ലെന്നും അത് തെറ്റായ പ്രവണത ആണെന്നുമായിരുന്നു ഇക്കഴിഞ്ഞ ഏഴാം തീയതി റിയാസ് നിയമസഭയില്‍ നടത്തിയ പരാമര്‍ശം.നിയമസഭയില്‍ പറഞ്ഞത് നല്ല ബോധ്യത്തോടെയാണെന്നും പറഞ്ഞതില്‍ നിന്നും ഒരടി പിന്നോട്ടില്ലെന്നും റിയാസ് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.
എന്നാൽ നിയമസഭയിലെ റിയാസിന്റെ ഈ പരാമർശം ജനപ്രതിധികളെപ്പറ്റി ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് എ.എന്‍. ഷംസീര്‍ ഉള്‍പ്പെടെ സിപിഎം എംഎൽഎമാർ ചൂണ്ടിക്കാട്ടിയിരുന്നു.എന്നാൽ റിയാസ് തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു.അതേസമയം റിയാസിന്റെ വിവാദപ്രസ്താവനയക്ക് പിന്തുണയുമായി സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ രംഗത്തെത്തി. റിയാസ് പറഞ്ഞത് എൽഡിഎഫ് നിലപാടാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: