ദുബായി: ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് (ഐപിഎല്‍) 14ാം സീസണിന്റെ ഫൈനലില്‍ കൊല്ക്കത്തയ് 193 റണ്‍സ് വിജയ ലക്ഷ്യം. തുടക്കത്തില്‍ ജീവന് കിട്ടിയ ഫാഫ് ഡൂപ്ലെസി(86)യുടെ ബാറ്റിംഗ് മികവില്‍ ചെന്നൈ മികച്ച് സക്കോര്‍ കണ്ടെത്തി.മൂന്നു വിക്കറ്റ് ന്ഷ്ടത്തില്‍ 192 റണ്‍സ്. അവസാന ഓവളിലെ അവസാന പന്തിലാണ് ഡുപ്ലെസി പുറത്തായത്. അന്തിമ ഓവര്‍ അറഞ്ഞെറിഞ്ഞ ശിവം മെവി യുടെ പന്തില്‍ വെങ്കിടേഷ് പിടിച്ചു. 20 പന്തില്‍ 37 റണ്ടസുമായി മൊയിന്‍ അലി പുറത്താകാതെ നിന്നു.
ഷാക്കിബ് അല്‍ ഹസനാണ് കൊല്‍ക്കത്തക്കായി ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. നാലാം പന്ത് ബൗണ്ടറി കടത്തി റുതുരാജ് ഗെയ്ക്വാദ് ചെന്നൈയുടെ ആദ്യ ബൗണ്ടറി നേടി. ആദ്യ ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് ചെന്നൈ നേടിയത്. ശിവം മാവി എറിഞ്ഞ രണ്ടാം ഓവറില്‍ മൂന്ന് റണ്‍സെടുക്കാനെ ചെന്നൈക്കായുള്ളു.
ഷാക്കിബ് എറിഞ്ഞ പവര്‍ പ്ലേയിലെ മൂന്നാം ഓവറില്‍ ഫാഫ് ഡൂപ്ലെസിയെ സ്റ്റംപ് ചെയ്ത് പുറത്താക്കാനുള്ള അവസരം ദിനേശ് കാര്‍ത്തിക് നഷ്ടമാക്കി. അതിനു വലിയ വിലയാണ് നല്‍കേണ്ടി വന്നത്.
തൊട്ടു പിന്നാലെ ഗെയ്ക്വാദ് ഷാക്കിബിനെതിരെ ബൗണ്ടറിയും സിക്സും നേടി ചെന്നൈ സ്കോറിന് ഗതിവേഗം നല്കി. 13 റണ്‍സാണ് മൂന്നാം ഓവറില്‍ പിറന്നത്. നാലാം ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസന്റെ ഓവറില്‍ രണ്ട് ബൗണ്ടറിയടക്കം ചെന്നൈ 12 റണ്‍സടിച്ചു. എന്നാല്‍ റണ്ണൊഴുക്ക് തടഞ്ഞ ശിവം മാവി അഞ്ചാം ഓവറില്‍ എട്ട് റണ്‍സെ വഴങ്ങിയുള്ളു. പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിഞ്ഞ വരുണ്‍ ചക്രവര്‍ത്തി ഒരു നോ ബോള്‍ എറിഞ്ഞതോടെ ഫ്രീ ഹിറ്റ് ലഭിച്ച ചെന്നൈ എട്ട് റണ്‍സടിച്ച് സ്കോര്‍ 50ല്‍ എത്തിച്ചു. ഒന്പാതാം ഓവറിന്റെ ആദ്യ പന്തില്‍ റുതുരാജ്(32) പുറത്തായി. സുനില്‍ നരനെ ഉയര്‍ത്തി അടിക്കാന്‍ ശ്മിച്ചെങ്കിലും പന്ത് എഡ്ജായി ശിവം മാവിയുടെ കൈകളിലെത്തി. പകരം എത്തിയ റോബിന് ഉത്തപ്പ അടിച്ചു തകര്‍ത്തെങ്കിലും ആയുസ് അധികമില്ലായിരുന്നു. 15 പന്തില്‍ 31 റണ്‍സ് എടുത്ത ഉത്തപ്പയുടെ വിക്കറ്റും സുനില്‍ നരനു തന്നെ കിട്ടി. എല്‍ബിഡബ്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: