ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടനയായ യുണൈറ്റഡ് നേഷന്‍സ് ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സിലി (യൂ എന്‍ എച് ആര് സി) ലേക്ക് ഇന്ത്യ ആറാം തവണയും (2022-2024) വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു. 193 ല്‍ 184 വോട്ടുകളാണ് ഇന്ത്യക്ക് ലഭിച്ചത്. രാജ്യത്തിന് അഭിമാനദിവസമായിട്ടാണ് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ അംബാസഡര്‍ ടി എസ് തിരുമൂര്‍ത്തി ഈ ദിവസത്തെ വിശേഷിപ്പിച്ചത്. മൗലികാവകാശങ്ങള്‍ പാലിക്കുന്ന ജനാധിപത്യവും ബഹുസ്വരവുമായ ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യ ഇനിയും മനുഷ്യാവകാശ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നത് തുടരുമെന്ന് അദേഹം ട്വീറ്റ് ചെയ്തു.
യുഎന്എച്ആര്സിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇന്ത്യക്കുള്ള ഈ വലിയ പിന്തുണയില്‍ ഞാന്‍ ശരിക്കും സന്തോഷിക്കുന്നു. നമ്മുടെ ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന ജനാധിപത്യത്തിലെയും ബഹുസ്വരതിയിലെയും മൗലികവകാശങ്ങളിലെയും വേരുകള്ക്കുള്ള വലിയ അംഗീകാരമാണിത്. ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യക്ക് ശക്തമായ പിന്തുണ നല്കിയ ഐക്യരാഷ്ട്ര സഭയിലെ എല്ലാ അംഗങ്ങള്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു. – അദേഹം പറഞ്ഞു.
‘പരസ്പര ബഹുമാനം (സമ്മാന്‍), സംവാദം (സംവാദ്), സഹകരണം (സഹ്യോഗ്)’ എന്നിവയിലൂടെ മാത്രമേ മനുഷ്യാവകാശം സംരക്ഷിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും കഴിയുകയുള്ളു എന്നതായിരുന്നു തരഞ്ഞെടുപ്പിനുള്ള ഇന്ത്യയുടെ പകടനപത്രികയില്‍ ഊന്നിപ്പറഞ്ഞ കാര്യങ്ങള്‍. ഇവയിലൂടെ മനുഷ്യാവകാശങ്ങളുടെ പ്രചാരണത്തിനും സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് ഇന്ത്യ പ്രതിജ്ഞയെടുത്തു. ഇന്ത്യയെക്കൂടാതെ അര്‍ജന്റീന, ഖസാക്കിസ്താന്‍, ലക്സംബര്‍ഗ്, മലേഷ്യ, ഖത്തര്‍, സൊമാലിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, അമേരിക്ക തുടങ്ങിയ 18 രാജ്യങ്ങളെക്കൂടി ഐക്യരാഷ്ട്ര സഭ യൂഎന്എച്ആര്സിയിലേക്ക് തിരഞ്ഞെടുത്തു.
യുഎന്എച്ആര്സിയില് ഇന്ത്യ ഇതിനു മുന്‍പ് 2014-2017, 2018-2021 എന്നീ കാലയളവില്‍ അംഗമായിരുന്നിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാനും അയല്‍രാജ്യങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തില്‍ ഭീകരര്‍ക്ക് അഭയം നല്കുന്ന പാകിസ്താനെതിരെ ശബ്ദമുയര്‍ത്താനും ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ പ്രതിനിധികള്‍ ഈ വേദി ഉപയോഗപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: