ന്യൂദല്‍ഹി: രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം വര്‍ദ്ധിച്ചതായി ബിജെപി ദേശീയ വക്താവ് ആര്.പി. സിംഗ്. ദല്‍ഹി അന്തരീക്ഷ മലിനീകരണത്താല്‍ ബുദ്ധിമുട്ടുമ്പോള്‍ കെജ്രിവാള് സര്‍ക്കാര്‍ നിസ്സംഗത പാലിക്കുകയാണ്. വായു മലിനീകരണം കറയ്ക്കുന്നതിനായി ഈയിടെ സ്ഥാപിച്ച സ്മോഗ് ടവര്‍ നോക്ക് കുത്തിയായിരിക്കയാണ്.
പ്രവര്‍ത്തിക്കാത്ത സംവിധാനം കൊണ്ട് എന്ത് കാര്യമാണ്. വികസനത്തെക്കുറിച്ചുള്ള ദല്‍ഹി സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ പൊള്ളയാണ്. തലസ്ഥാനത്തില്‍ വികസനം തടസ്സപ്പെട്ടിരിക്കുന്നു. ട്രാഫിക് സ്തംഭനത്തിന് മാറ്റമില്ല. ഗതാഗതക്കുരുക്കില്‍ ജനം വീര്‍പ്പുമുട്ടുകയാണ്. സിഗ്നല്‍ ലൈറ്റുകളും പ്രവര്‍ത്തിക്കുന്നില്ല.
ഒക്ടോബര്‍ മാസം എത്തുമ്പോഴെല്ലാം മുഖ്യമന്ത്രി ദീപാവലിക്ക് പടക്കങ്ങള്‍ നിരോധിക്കും. ഇതിന് ദീര്‍ഘകാല ശാശ്വത പരിഹാരം ആവശ്യമാണ്. അക്കാര്യം ചെയ്യുന്നില്ല. പുതുതായി ഒരു മേല്‍പ്പാലമോ, അടിപ്പാതയോ നിര്‍മ്മിച്ചിട്ടില്ല. പഴയ പദ്ധതികള്‍ നടപ്പാക്കുക മാത്രമാണ് കെജ്രിവാള് ചെയ്യുന്നത്. സെപ്റ്റംബറോടെ ദല്‍ഹിയില്‍ ആയിരം ബസുകള്‍ കൂടി ഉണ്ടാകുമെന്ന് മുഖ്യമന്തി പറഞ്ഞിരുന്നു. എന്നാല്‍ പുതിയ ഒരു ബസ്സ് പോലും എത്തിയിട്ടില്ല.
ചെയ്യേണ്ട ജോലി അദ്ദേഹം ചെയ്യാറില്ല. വിവിധ വിഷയങ്ങളില്‍ വാചക കസര്‍ത്ത് മാത്രമാണ് മുഖ്യമന്തി ചെയ്യുന്നത്, പ്രവൃത്തിയില്ല-ആര്.പി. സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: