ന്യൂദല്‍ഹി: ഇന്ത്യയുടെ വ്യാവസായികോല്പാദനത്തില് കോവിഡ് രണ്ടാം തരംഗത്തിന് ശേഷം വന്‍ കുതിപ്പ്. 2021 ആഗസ്തിലെ കണക്കെടുക്കുമ്പോള്‍, 2020 ആഗസ്തുമായി താരതമ്യം ചെയ്താല്‍ 11.9 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. 2020 ആഗസ്തില്‍ വ്യാവസായികോല്പാദനം കോവിഡ് മൂലം 7.1 ശതമാനമായി ചുരുങ്ങുകയായിരുന്നു.
ഫാക്ടറി, ഖനനം, വൈദ്യുതി മേഖലകളിലെ വളര്‍ച്ചയാണ് ഈ മികവിന് പിന്നില്‍. ഫാക്ടറികളിലെ ഉല്പാദനത്തിന്റെ കാര്യത്തില്‍ 9.7 ശതമാനം വളര്‍ച്ചയുണ്ടായി. ഖനനമേഖലയില്‍ ഉല്പാദനത്തില് 23.6 ശതമാനം കുതിച്ചുചാട്ടമുണ്ടായി. വൈദ്യുതിയുടെ ഉല്പാദനമാകട്ടെ 16 ശതമാനം വളര്‍ന്നു.
ഇനി 2021 ഏപ്രില്‍ മുതല്‍ ആഗസ്ത് വരെയുള്ള ത്രൈമാസമെടുത്താല് ഫാക്ടറി ഉല്പാദനത്തില് 28.6 ശതമാനം വളര്‍ച്ചയുണ്ടായി. 2020ല്‍ ഇതേ കാലയളവില്‍ 25 ശതമാനം തളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്.
ഉല്പാദന സൂചികയെടുത്താല്‍ അതിലും ആഗസ്തില്‍ വളര്‍ച്ചയുണ്ടായി. 131.1 പോയിന്റാണ് ആഗസ്തിലെ ഉല്പാദന സൂചികയെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: