Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

കുട്ടനാടിന്റെ കൂട്ട് കരുത്താക്കി; ഫാസിലുമായുള്ള പരിചയം കലാ ജീവിതത്തിന് വഴികാട്ടിയായി

കുട്ടനാടിന്റെ താളബോധത്തിനൊപ്പം ചെണ്ടയും മൃദംഗവും ഘടവും എല്ലാം കുട്ടിക്കാലത്തിലേ അദ്ദേഹത്തിന് വഴങ്ങി. മൂത്ത സഹോദരന്‍ രവീന്ദ്രനാഥ് അഭിനയിച്ച നാടകങ്ങള്‍ കണ്ടാണ് വേണുവിന് നാടകത്തോട് താല്‍പ്പര്യം തോന്നിതുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2021, 02:58 pm IST
inEntertainment

ആലപ്പുഴ: നെടുമുടിയും കെ. വേണുഗോപാല്‍ എന്ന വേണുവും രണ്ടല്ല, ഒന്നായിരുന്നു. നെടുമുടിയിലെ അറിയപ്പെടുന്ന അധ്യാപക ദമ്പതികളായ പി.കെ. കേശവന്‍പിള്ളയുടേയും കുഞ്ഞിക്കുട്ടിയമ്മയുടേയും അഞ്ച് ആണ്‍മക്കളില്‍ അഞ്ചാമനായാണ് വേണുവിന്റെ ജനനം. കഥകളി കമ്പക്കാരനായ അച്ഛനില്‍ നിന്നും കഥകളി ആസ്വാദകരായി മാറിയ മക്കളായിരുന്നു അഞ്ചുപേരും. അക്കാദമിക് തലം എന്നതിനപ്പുറം മക്കളെ കലാകാരന്മാരായി വളര്‍ത്തുന്നതിലുള്ള അച്ഛന്റെ താത്പര്യം  അനുകൂലമാക്കിയത് വേണുവായിരുന്നു.  

കുട്ടനാടിന്റെ താളബോധത്തിനൊപ്പം ചെണ്ടയും മൃദംഗവും ഘടവും എല്ലാം കുട്ടിക്കാലത്തിലേ അദ്ദേഹത്തിന് വഴങ്ങി. മൂത്ത സഹോദരന്‍ രവീന്ദ്രനാഥ് അഭിനയിച്ച നാടകങ്ങള്‍ കണ്ടാണ് വേണുവിന് നാടകത്തോട് താല്‍പ്പര്യം തോന്നിതുടങ്ങിയത്. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ നാടകംകളി തുടങ്ങി. വീട്ടിലെ പറമ്പിലാണ് കളി. മധ്യവേനല്‍ അവധിക്കാലത്ത് ബെഞ്ച് പിടിച്ചിട്ട് സ്റ്റേജുണ്ടാക്കി, സാരിയും, ലുങ്കിയുമൊക്കെ ഉപയോഗിച്ച് കര്‍ട്ടണ്‍ കെട്ടിയായിരുന്നു അവതരണം. നാടകം കാണാന്‍ അയല്‍പക്കത്തുള്ളവരെ ക്ഷണിക്കും. പ്രായമുള്ളവര്‍ ചൂട്ടും കത്തിച്ചാണ് വരിക. അങ്ങിനെ അയല്‍ക്കാരുടെ പ്രോത്സാഹനമായിരുന്നു തന്റെ കലാജീവിതത്തിന്റെ പ്രചോദനം എന്ന് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.  

വേണുവില്‍ ഒരു കലാകാരന്‍ രൂപപ്പെട്ടിരുന്നു എന്ന് ആദ്യം തിരിച്ചറിഞ്ഞത് അച്ഛനായിരുന്നു. നെടുമുടിയിലേയും ചമ്പക്കുളത്തേയും വിദ്യാഭ്യാസ ജീവിതത്തിന് ശേഷം ആലപ്പുഴ  എസ്ഡി കോളജില്‍ എത്തിയതോടെയാണ് നെടുമുടിയിലെ കലാകാരന്‍ തെളിഞ്ഞു വന്നത്.  

സംവിധായകന്‍ ഫാസിലുമായുള്ള കണ്ടുമുട്ടല്‍ കലയുടെ കൊടുമുടിയിലേയ്‌ക്കുള്ള നെടുമുടിയുടെ കയറ്റത്തിന്റെ ആദ്യ ചുവടുവെയ്‌പ്പായിരുന്നു. സീരിയസ്- ഹ്യൂമര്‍ എന്നിങ്ങനെ രണ്ട്തലങ്ങളില്‍ കോളജില്‍ അഭിനയമത്സരം നടന്നപ്പോള്‍ കാലടി ഗോപിയുടെ ഏഴുരാത്രികള്‍ എന്ന നാടകത്തിലെ പാഷാണം വര്‍ക്കിയെ അവതരിപ്പിച്ച നെടുമുടി വേണു ഹ്യൂമര്‍ വേഷത്തിലെ ബെസ്റ്റ് ആക്ടറായപ്പോള്‍ സീരിയസ് വേഷത്തിലെ ബെസ്റ്റ് ആക്ടറായത് ഫാസിലാണ്.

അന്ന് ഫാസിലിനെ പരിചയപ്പെട്ടത് ഇരുവരുടേയും കലാജീവിതത്തിലെ മികച്ച തുടക്കമായിരുന്നു. പിന്നീട് ഇരുവരും ചേര്‍ന്ന് നിരവധി നാടകങ്ങള്‍ എസ്ഡി കോളജില്‍ ചെയ്തു. യൂത്ത് ഫെസ്റ്റില്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടി. കാമ്പസിന് പുറത്തേയ്‌ക്ക് സ്‌കിറ്റുകളും മിമിക്രിയുമായി ഏറെക്കാലും മുന്നോട്ട് പോയി. യേശുദാസിന്റെ ഗാനമേളകളുടെ ഇടവേളകളില്‍ ഇരുവരും ചേര്‍ന്ന് സ്‌കിറ്റ് അവതരിപ്പിച്ച് മുന്നേറി. ഫാസില്‍ എസ്ഡി കോളജില്‍ എംഎ മലയാളത്തിന് ചേര്‍ന്നു. അവിടെ പഠിക്കുന്നില്ലെങ്കിലും കാമ്പസില്‍ പതിവായി നെടുമുടിയും എത്തിയിരുന്നു.  

കാവാലത്തെ പരിചയപ്പെട്ടതോടെയാണ് നെടുമുടി നാടകകലയുടെ പുതിയ തലങ്ങളിലേയ്‌ക്ക് ചേക്കേറുന്നത്. ഗ്രാമീണതയുടെ ചേരുവകള്‍ അഴിച്ചുവെയ്‌ക്കാത്ത കലാകാരനായിരുന്നു നെടുമുടി വേണു. കുട്ടനാടിന്റെ ചെളിയുടെ മണമുള്ള, സംസ്‌ക്കാരമുള്ള യഥാര്‍ത്ഥ കലാകാരനാണ് വിടപറയുന്നത്.

Tags: മോളീവുഡ്malayalam cinemanedumudi venuനെടുമുടി വേണു അന്തരിച്ചു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

New Release

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

New Release

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.