തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ അഴിച്ചു പണി വരുന്നു. കേന്ദ്ര-സംസ്ഥാന നേതൃത്വത്തിലാണ് മാറ്റം വരുന്നത്. പിണറായി മന്ത്രിസഭയില്‍ അംഗമായതോടെ മുഹമ്മദ് റിയാസ് അഖിലേന്ത്യ പ്രസിഡന്റ് സ്ഥാനമൊഴിയും.റിയാസ് സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തില്‍ എ.എ റഹീം പുതിയ ദേശീയ പ്രസിഡന്റാകാനാണ് സാധ്യത. സംസ്ഥാന ഫ്രാക്ഷന് യോഗമാണ് അഴിച്ചുപണി ശുപാര്‍ശ ചെയ്തത്. അടുത്തയാഴ്ച ചേരുന്ന ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി പുതിയ പ്രസിഡന്റിനെ തീരുമാനിക്കുമെന്നാണ് വിവരം. സംസ്ഥാന സെക്രട്ടറി എ.എ റഹീം, ജെയ്ക് സി തോമസ് എന്നിവര്‍ ദേശീയ സെന്ററിലേക്ക് മാറും. ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് സ്ഥാനത്തിരിക്കെയാണ് റിയാസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതും പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി അധികാരമേറ്റതും. അതേസമയം, റഹീമിന് തെരഞ്ഞെടുപ്പില്‍ സീറ്റും നിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: