Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിദ്ദിഖ് കാപ്പനെ വെള്ളപൂശി വിശുദ്ധനാക്കാന്‍ മാധ്യമ സിന്‍ഡിക്കേറ്റ്; കേസു നടത്തുന്നത് പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നു പണം വാങ്ങി

യുപിയില്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ യോഗി സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധമാണെന്നും മാധ്യമ പ്രവര്‍ത്തകരെ പീഡിപ്പിക്കുകയാണെന്നും വരുത്തി തീര്‍ക്കാന്‍ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണു സിദ്ദിഖ് കാപ്പന്‍ കേസ് ഉപയോഗിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2021, 12:36 pm IST
in India

ന്യൂഡല്‍ഹി: യുഎപിഎ കേസില്‍ യുപി മഥുര ജയിലില്‍ കഴിയുന്ന സിദ്ദിഖ് കാപ്പനെ വെള്ളപൂശി വിശുദ്ധനാക്കാന്‍ മാധ്യമ സിന്‍ഡിക്കേറ്റ്. ന്യൂഡല്‍ഹിയിലെ ചില മലയാള മാധ്യമ പ്രവര്‍ത്തകരാണ് സിദ്ദിഖ് കാപ്പനെ നിരപരാധിയായി ചിത്രീകരിക്കുന്ന വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിരന്തരം പ്രചരിപ്പിക്കുന്നത്. 

സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതിയിലാണെങ്കിലും അടിക്കടി സുപ്രീം കോടതിയെ സമീപിച്ചു വാര്‍ത്തകള്‍ സൃഷ്ടിക്കാനും സിദ്ദിഖ് കാപ്പനു വേണ്ടി കേസ് നടത്തുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യൂജെ) ശ്രമിക്കുന്നുണ്ട്. ഇതു മൂന്നാം തവണയാണു സിദ്ദിഖ് കാപ്പനു വേണ്ടി കെയുഡബ്ല്യൂജെ സുപ്രീം കോടതിയിലെത്തുന്നത്. കാപ്പന്‍ മഥുര ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ നിലനില്‍ക്കാത്ത ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായാണ് ആദ്യം സുപ്രീം കോടതിയെ സമീപിച്ചത്. ഹേബിയസ് കോര്‍പസ് നിലനില്‍ക്കില്ലെന്ന് ബോധ്യമുണ്ടായിരുന്നെങ്കിലും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനെ രംഗത്തിറക്കി കോടതിയില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു തന്ത്രം. കേസില്‍ കാപ്പനൊപ്പം ജയിലിലുള്ള മറ്റു പ്രതികള്‍ക്കു ലഭിക്കാത്ത തരത്തില്‍ ഇളവുകള്‍ നേടാനും ഇതിലൂടെ സാധിച്ചു. കാപ്പന്റെ മാതാവിന്റെ അനാരോഗ്യം കപില്‍ സിബില്‍ കോടതിയില്‍ അവതരിപ്പിച്ചപ്പോള്‍ അഞ്ചു ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു.

സിദ്ദിഖ് കാപ്പനു ജയിലില്‍ കോവിഡ് ബാധിച്ചപ്പോള്‍ മരണാസന്നനാണെന്ന വാദവുമായി വീണ്ടും കെയുഡബ്ല്യൂജെ സുപ്രീം കോടതിയിലെത്തി. ഡല്‍ഹിയിലെ ആശുപത്രികളില്‍ വിഐപികള്‍ക്കു പോലും കിടക്ക കിട്ടാത്ത രൂക്ഷ കോവിഡ് കാലത്തു സിദ്ദിഖ് കാപ്പനു ഒരാഴ്ചയോളം എയിംസ് ആശുപത്രിയില്‍ ചികില്‍സ തരപ്പെടുത്തി.

ഡല്‍ഹിയില്‍ ചികില്‍സ ലഭ്യമാക്കാനുള്ള സുപ്രീം കോടതി ഉത്തരവും യഥാവിധി നടപ്പാക്കിയില്ലെന്ന് ആരോപിച്ചു യുപി ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായാണു കെയുഡബ്ല്യൂജെ വീണ്ടും സുപ്രീം കോടതിയിലെത്തുന്നത്.

എയിംസില്‍ ചികില്‍സ ലഭ്യമാക്കിയ സാഹചര്യത്തില്‍ കോടതിയലക്ഷ്യ ഹര്‍ജി നിലനില്‍ക്കില്ലെന്ന ഉത്തമ ബോധ്യത്തോടെ തന്നെയാണു ഹര്‍ജി. സിദ്ദിഖ് കാപ്പന്‍ നിരപരാധിയാണെന്ന വാദം കോടതിയില്‍ ഉന്നയിച്ചു ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത സൃഷ്ടിക്കുകയാണു ലക്ഷ്യം.

യുപിയില്‍ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ യോഗി സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധമാണെന്നും മാധ്യമ പ്രവര്‍ത്തകരെ പീഡിപ്പിക്കുകയാണെന്നും വരുത്തി തീര്‍ക്കാന്‍ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണു സിദ്ദിഖ് കാപ്പന്‍ കേസ് ഉപയോഗിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നു പണം വാങ്ങിയാണ് കെയുഡബ്ല്യൂജെ കേസു നടത്തുന്നതെന്ന കാര്യവും ചര്‍ച്ചയാകുന്നുണ്ട്. സിദ്ദിഖ് കാപ്പന്റെ കേസ് നടത്തിപ്പിനായി കേരളത്തില്‍ സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതിയുടെ പേരില്‍ വിദേശത്തു നിന്നുള്‍പ്പെടെ ഫണ്ടു സമാഹരിക്കുന്നുമുണ്ട്.

യുപി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിദ്ദിഖ് കാപ്പന്റെ ഭീകരസംഘടനാ ബന്ധങ്ങളും ഇടപാടുകളും അക്കമിട്ടു നിരത്തിയിട്ടുണ്ടെങ്കിലും നിസാരമായ കുറ്റങ്ങള്‍ മാത്രമാണു ചാര്‍ത്തിയിട്ടുള്ളതെന്ന വ്യാജപ്രചരണമാണ് ദേശീയ മാധ്യമങ്ങളില്‍ അടക്കം നടക്കുന്നത്. രാജ്യത്തെ നീതി ന്യായ വ്യവസ്ഥയില്‍ സംശയമുളവാക്കാനും യുപി പൊലീസിനെ താറടിച്ചു കാട്ടാനുമുള്ള ഗൂഡലക്ഷ്യവും ഇതിനു പിന്നിലുണ്ട്.

സിദ്ദിഖ് കാപ്പന്‍ കേസ് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകര പരിശീലന പദ്ധതിയുള്‍പ്പെടെ പുറത്തു കൊണ്ടു വരാന്‍ സഹായകമായെന്നതാണ് യാഥാര്‍ഥ്യം. പോപ്പുലര്‍ ഫ്രണ്ടിനു വേണ്ടി വിദേശത്തു നിന്നു ബിസിനസ് വരുമാനമെന്ന പേരില്‍ ഫണ്ടു കൊണ്ടു വന്നിരുന്ന റൗഫ് ഷെറീഫ് കേസില്‍ പിടിയിലായി. പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ ബോംബു നിര്‍മാണ പരിശീലകരായ പന്തളം സ്വദേശി അന്‍ഷാദ് ബദറുദ്ദീന്‍ വടകര സ്വദേശി ഫിറോസ് ഖാന്‍ എന്നിവര്‍ പിടിയിലായതും സിദ്ദിഖ് കാപ്പനെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ലക്‌നൗ ജയിലിലുള്ള അന്‍ഷാദ് ബദറുദ്ദീനെയും ഫിറോസ് ഖാനെയും ചോദ്യം ചെയ്തപ്പോഴാണ് പത്തനാപുരത്ത് ഉള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ സായുധ പരിശീലന പദ്ധതികളെ കുറിച്ചു വിവരം ലഭിച്ചത്. 

പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ, ഭീകര പരിശീലന ശൃംഖല വെളിപ്പെടുത്തിയ കേസില്‍ പ്രതിയായ സിദ്ദിഖ് കാപ്പനെ നിരപരാധിയായി ചിത്രീകരിക്കാനുള്ള കെയുഡബ്ല്യൂജെയുടെ ശ്രമം വസ്തുതകള്‍ വിദഗ്ധമായി മറച്ചു വച്ചിട്ടാണ്. ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ‘പെയ്ഡ് ന്യൂസ്’ ആയാണു സിദ്ദിഖ് അനുകൂല വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്നതെന്നും ന്യായമായും സംശയിക്കാവുന്ന സാഹചര്യമാണുള്ളത്.

Tags: kuwjSiddique Kappan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

Kerala

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Kerala

IPRD ഡപ്യൂട്ടി ഡയറക്ടർ ആയിരുന്ന ഡോ. വേണുഗോപാൽ ബിജെപിയിൽ; ജോൺ ബ്രിട്ടാസിന്റെ ഭീഷണിയിലും വഴങ്ങാത്ത ഉദ്യോഗസ്ഥൻ

Kerala

ഗുരുവായൂര്‍ ദേവസ്വം വാര്‍ത്തകള്‍ മാധ്യമങ്ങളെ പിആര്‍ഒ അറിയിക്കുന്നില്ലെന്ന് കേരള പത്രപ്രവർത്തക യൂണിയൻ തൃശൂര്‍ ജില്ലാ കമ്മിറ്റി

കൊച്ചിയില്‍ നടന്ന റിജാസ് ഐക്യദാര്‍ഢ്യത്തില്‍ സിദ്ധിഖ് കാപ്പന്‍ സംസാരിക്കുന്നു
Kerala

റിജാസ് ഐക്യദാര്‍ഢ്യ സംഗമം; സിദ്ദീഖ് കാപ്പനുള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്‌

പുതിയ വാര്‍ത്തകള്‍

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.