ദുബായ്: ദല്‍ഹി, ചെന്നൈ, ബെംഗളൂരു, കൊല്‍ക്കത്ത… ഇന്ത്യയിലെയും യുഎഇയിലെയും പോരാട്ടത്തിന് ശേഷം ആവസാന നാലില്‍ ടീമുകളായി. ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയ ദല്‍ഹി ക്യാപിറ്റല്‍സിനും ചെന്നൈ സൂപ്പര്‍ കിങ്സിനും ഏറെ ആശ്വസിക്കാം. ഒന്നില്‍ പിഴച്ചാല്‍ രണ്ടാമതും സാധ്യത നിലനില്ക്കുന്നു. മൂന്നാം സ്ഥാനത്തേക്ക് വീണ ബെംഗളൂരുവിന് ആവേശ ജയമാണ് അവസാന മത്സരത്തില്‍ ലഭിച്ചത്.
പ്ലേഓഫില്‍ കൊല്‍ക്കത്തയോട് ഏറ്റുമുട്ടുമ്പോള്‍ അത് കരുത്താകും. മുംബൈ ഇന്ത്യന്‍സിന്റെയും മറ്റ് ടീമുകളുടെയും കൈപ്പിടിയില്‍ നിന്ന് കുതറിച്ചാടിയാണ് കൊല്‍ക്കത്ത നാലാം സ്ഥാനം സ്വന്തമാക്കിയത്. ഐപിഎല്‍ പ്ലേഓഫിലെത്തിയ ഏക വിദേശ നായകനും ഇത്തവണ കൊല്‍ക്കത്തയുടെ ഓയിന്‍ മോര്ഗന് മാത്രം.
ആദ്യ സ്ഥാനക്കാരായ ദല്‍ഹിയും ചെന്നൈയും തമ്മിലാണ് പ്ലേഓഫിലെ ആദ്യ മത്സരം. ഇന്ന് വൈകിട്ട് 7.30ന്. നാളെ കൊല്‍ക്കത്ത-ബെംഗളൂരു പോരാട്ടം. 15നാണ് ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: