ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാക്കളെ സ്വാധീനിച്ച് മമത ബാനര്‍ജി പാര്‍ട്ടി മാറ്റുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിവിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു അദേഹത്തിന്റെ പരാമര്‍ശം. കോണ്‍ഗ്രസിനെ കോണ്‍ഗ്രസ് (എം) ആക്കാനാണ് മമത ശ്രമിക്കുന്നതെന്നും ചൗധരി വിമര്‍ശിച്ചു.
പ്രതിപക്ഷ ഐക്യത്തില്‍ മമത പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇതുവഴി മോദിക്ക് അധികാരത്തില്‍ തുടരാനുള്ള ഉപകരണമായി മമത പ്രവര്‍ത്തിക്കുകയാണെന്നും ചൗധരി തുറന്നടിച്ചു. മമതയെ ഉയര്‍ത്തിക്കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. ആ കോണ്‍ഗ്രസിനെയാണ് തന്റെ താത്പര്യങ്ങള്‍ക്കുവേണ്ടി മമത തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും ചൗധരി പറഞ്ഞു.
പ്രതിപക്ഷ ഐക്യത്തിന് ശ്രമിക്കുന്ന കോണ്‍ഗ്രസിന്റേയും തൃണമൂലിന്റേയും ഇടയ്ക്കുള്ള എല്ലാ കാലത്തേയും വിലങ്ങുതടിയാണ് മമത വിമര്‍ശകനായ അധീര്‍ രഞ്ജന്‍ ചൗധരി. പാര്‍ലമെന്റില്‍ തൃണമൂലിനെ തങ്ങള്‍ക്കൊപ്പം സഹകരിപ്പിക്കാന്‍ ചൗധരിയെ ലോക്സഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കുന്നതടക്കമുള്ള നീക്കങ്ങള്‍ കോണ്‍്ഗ്രസ് പരിഗണിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: