ഡോണ പൗള (ഗോവ ) : ഗോവ രാജ്ഭവന് ഒരു പുതുസംരംഭത്തിന് ആരംഭം കുറിച്ചു. ഗവര്‍ണറുടെ വിവേചനാധികാര ഫണ്ടില്‍ നിന്നും തുക സേവന പ്രവര്‍ത്തികള്‍ക്കായി വിതരണം ചെയ്യുന്ന പദ്ധതി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനത്തില് 71 അനാഥാലയങ്ങള്‍, വൃദ്ധ സദനങ്ങള്‍, ബാലസദനങ്ങള്‍ എന്നിവയ്ക്കും 71 ഡയാലിസിസ് രോഗികള്‍ക്കും ഗവര്‍ണറുടെ വിവേചനാധികാര ഫണ്ടില്‍ നിന്നുള തുക വിതരണം ചെയ്യത്. ഗവര്‍ണര്‍ പി.എസ്.ശ്രീധരന് പിള്ള ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ധനസഹായ വിതരണം നിര്‍വ്വഹിച്ചു. സംസ്ഥാന റവന്യൂ മന്ത്രി ജെന്നിഫര്‍ മോണ്‍ സരാ തേ , പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്ത് എന്നിവര്‍ സംസാരിച്ചു. തപോഭൂമി ആശ്രമാധിപതി സദ്ഗുരു ബ്രഹ്മേശാനന്ദാചാര്യ , ആര്‍ച്ച്ബിഷപ് ഫിലിപ്പ് നേരി ഫെറോറ എന്നിവര്‍ ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
വിവിധ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം മത സ്ഥാപനങ്ങളും ഡയാലിസിസ് രോഗികളും ചടങ്ങില്‍ വെച്ച് സഹായ ധനം ഏറ്റുവാങ്ങി.
ഇന്ത്യയില്‍ ഗവര്‍ണര്‍മാര്‍ ഇത്തരത്തില്‍ സേവന പദ്ധതികളാവിഷ്കരിച്ച് പ്രഖ്യാപിക്കുന്നതും നടപ്പിലാക്കുന്നതും ഈ ഉദ്യമത്തിന്റെ പ്രതേകതയാണ്.
ചടങ്ങില്‍ രാജ്ഭവന് സെക്രട്ടറി മിര്‍ വര്ദ്ധന് ഐ.എ.എസ് സ്വാഗതവും ഗവര്‍ണറുടെ പി.എസ്. മെസ്സി ഡി സൂസ നന്ദിയും പറഞ്ഞു.
രാജ്ഭവനിലെ സംരക്ഷണ പ്രദേശത്ത് 71 പ്ലാവിന് തൈകള്‍ നട്ട് കൊണ്ട്’ നരേന്ദ്ര മോദി പ്ലാവ് ഉദ്യാനം’ 12-ന് രാജ്ഭവനില്‍ ഉദ്ഘാടനം ചെയ്യും. വര്‍ഷം മുഴുവന്‍ ചക്ക കായ്ക്കുന്ന പ്രത്യേക ഇനം പ്ലാവുകളാണ് നടുന്നത്
ഗോവയിലെ ഇരുപത് സ്ഥലങ്ങളില്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ സമ്പര്‍ക്ക യജ്ഞം നടത്തുന്നതും പാവപ്പെട്ട വിവിധ വിഭാഗങ്ങള്‍ക്കായി ധനസഹായം നല്കുന്നതുമാണെന്നും രാജ്ഭവന് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: