ശ്രീനഗർ : ഒരാഴ്ചയ്ക്കിടെ ഏഴ് സാധാരണക്കാരെ കൊലപ്പെടുത്തിയ ജമ്മു കശ്മീരിലെ തുടർച്ചായായ ഭീകരാക്രമണങ്ങള്‍ക്ക് തടയിടാന്‍ കേന്ദ്ര ആഭ്യന്ത്രരമന്ത്രാലയം. ഭീകരര്‍ക്കെതിരെ പ്രത്യാക്രമണം കടുപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും.
സ്കൂൾ അദ്ധ്യാപകരുടെ കൊലപാതകത്തിന് പിന്നാലെ മനോജ്സിൻഹയെ ഫോണിൽ വിളിച്ച് അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിന് പിന്നിലാണ് നേരിൽ കണ്ട് വിഷയം ചർച്ച ചെയ്യാനുള്ള തീരുമാനം.
ഒരു ദിവസത്തെ സന്ദർശനത്തിന് ഗുജറാത്തിലേക്ക് പോയ അമിത് ഷാ വെള്ളിയാഴ്ചയാണ് ഡൽഹിയിൽ എത്തിയത്. ഉടനെ മനോജ് സിൻഹയുമായി ഫോണിൽ ബന്ധപ്പെട്ട് ശനിയാഴ്ച യോഗം ചേരേണ്ടതിനെക്കുറിച്ച് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: