ഒസ്ലോ : സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നോബേല്‍ പുരസ്കാരം രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്ക്. ഫിലിപ്പൈന്‍സിലെ മാദ്ധ്യമ പ്രവര്‍ത്തകനായ മരിയ റെസ്സ, റഷ്യന്‍ മാദ്ധ്യമ പ്രവര്‍ത്തകനായ ദിമിത്രി മുറാതോവ് എന്നിവര്‍ക്കാണ് ഇത്തവണത്തെ പുരസ്കാരം ലഭിച്ചത്. രാജ്യങ്ങളിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തിയ പോരാട്ടങ്ങളാണ് ഇവരെ നേട്ടത്തിനര്‍ഹരാക്കിയത്. റാപ്പ്ലര്‍ എന്ന ഓണ്‍ലൈന്‍ മാദ്ധ്യമത്തിന്റെ സിഇഒയാണ് മരിയ റെസ. നോവായ ഗസറ്റെ എന്ന റഷ്യന്‍ ദിനപത്രത്തിലെ ചീഫ് എഡിറ്ററാണ് ദിമിത്രി മുറാദോവ്.
രാജ്യത്തിന്റെ സുദീര്‍ഘമായ സമാധാനത്തിനും, ജനാധിപത്യത്തിനുമായി അഭിപ്രായ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് മരിയയ്ക്കും, ദിമിത്രിയ്ക്കും പുരസ്കാരം നല്‍കുന്നതെന്ന് നൊബേല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: