തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് ആശങ്ക വേണ്ടെന്ന വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ നിയമസഭയിലെ പ്രസ്താവനയ്ക്കെതിരെ ഫേസ്ബുക്കില്‍ ട്രോള്‍ മഴ. കുട്ടികളുടെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഇടതുസഹയാത്രികരും വരെ വിദ്യാഭ്യാസമന്ത്രിയെ കണക്കിന്ട വിമര്‍ശിക്കുന്നുണ്ട്.
“നിയമസഭയിൽ ടേബിൾ മറിച്ചിടുന്ന പോലത്തെ മറുപടി അല്ല സാറേ കുട്ടികൾക്ക് വേണ്ടത്. 2nd അലോട്ട്മെൻ്റ് കഴിഞ്ഞിട്ടും യാഥാർത്ഥ്യം മനസ്സിലാക്കാൻ ശ്രമിക്കണം.അഡീഷണൽ സീറ്റ് അനുവദിക്കുകയോ പുതിയ ബാച്ചുകൾക്ക് അനുമതി കൊടുക്കുകയോ ആണ് സർക്കാർ ചെയ്യേണ്ടത്. വിദ്യാർത്ഥികളുടെ ഭാവിയെ വച്ച് കളിക്കരുത്”-പത്മകുമാര്‍ അഴിക്കന് എന്നയാള്‍ പറയുന്നു.
“പഠിച്ച പരീക്ഷ എഴുതി നല്ല വിജയം നേടീട്ടും admission കിട്ടാത്ത കുട്ടികളെ എന്ത് പറഞ്ഞ്, എങ്ങനെ ആശ്വസിപ്പിക്കണം എന്ന് കൂടി പറഞ്ഞ് തരൂ… വിദ്യാഭ്യാസ മന്ത്രി.”- അരുണിമ സാബു പറയുന്നു.
ഇ. എ. സജിം തട്ടുമലയുടെ അപേക്ഷ പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടിയാണ്:”പാവപ്പെട്ട വീട്ടിലെ പരിമിതികൾക്കുള്ളിൽ പലവിധ മാനസിക സമ്മർദ്ദങ്ങൾക്കും വിധേയരായി കഴിയുന്ന കുട്ടികൾക്ക് കൈനിറയെ എ പ്ലസുകൾ ഒന്നും കിട്ടിയെന്നിരിക്കില്ല. കുട്ടികളോട് കരുണ കാട്ടണം. ഇതൊക്കെ ഒരു സർക്കാരിന് നിസ്സാരമായി പരിഹരിക്കാവുന്ന കാര്യങ്ങളാണ്.”
ടിഎ സലാമിന്റെ വിമര്‍ശനം ഇങ്ങിനെ:”ഫുൾ A പ്ലസ് കിട്ടിയ കുട്ടികൾക്ക് അവർക്ക് ഇഷ്ടപ്പെട്ട സീറ്റ് ആണ് വേണ്ടത്, അതിന് പകരം അവിടെ ITI ഉണ്ട്, VHSSc ഉണ്ട് എന്ന് ചൂണ്ടി കാണിക്കേണ്ട കാര്യം ഇല്ല, “
എലിബസത്ത് സൂസന് രാജുവിന്റെ കുറിപ്പ്:” പണം കൊടുത്ത് പഠിക്കാൻ ആണേൽ full A+ എന്തിനാണ് ?. പ്രതീക്ഷയുടെ പൊൻകിരണങ്ങൾ നെഞ്ചിലേറ്റിയ കുട്ടികൾ എന്താണ് വിശ്വസിക്കേണ്ടത് ? തക്കതായ , വിശ്വാസയോഗ്യമായ മറുപടി ഉണ്ടാകണം മന്ത്രിസാറേ”
ഗിരീഷ്കുമാറിന്റെ സങ്കടം ഫുള്‍ എ പ്ലസുള്ള മകന് രണ്ടാം അലോട്ട്മെന്റിലും സീറ്റ് കിട്ടാത്തതാണ്:”സാർ എന്റെ മകന് SSLC ഫുൾ A+ ഉണ്ട് . അഞ്ച് സ്കൂളിൽ സയൻസ് ഗ്രൂപ്പിന് അപേക്ഷിച്ചിരുന്നു. എങ്ങും കിട്ടിയിട്ടില്ല.സെക്കൻഡ് അലോട്ട്മെന്റിലും ഇല്ല.”
ഏകദേശം 175 കമന്റുകളും വിമര്‍ശിക്കുന്ന കമന്റുകള്‍ക്ക് നിറയെ ലൈക്കുകളുമായി വിദ്യാഭ്യാസമന്ത്രിയെ കുഴക്കുന്നതാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലെ പ്രതികരണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: