കുറ്റ്യാടി: കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ വട്ടോളി സ്വദേശി ദിബിഷ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്. ദിബിഷയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സമിതിയംഗം എം.പി. രാജന്, ജില്ലാ ജനറല്‍ സെക്രട്ടറി ടി. ബാലസോമന്‍ ടി.കെ. പ്രഭാകരന്, ടി.കെ. രാജന്, കെ. ദിലീപ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
വട്ടോളി കല്ലുള്ള പറമ്പത്ത് ദിനേശന്റെയും ബിന്ദുവിന്റെയും മകള്‍ ദിബിഷ (29) കഴിഞ്ഞ ആഗസ്റ്റിലാണ് ആശുപത്രിയില്‍ മരിച്ചത്. പ്രസവത്തിനായാണ് പ്രവേശിപ്പിച്ചത്. പ്രസവ ശേഷം നാല് മണിക്കൂറോളം കുഴപ്പമില്ലാത്ത യുവതി മരിച്ചതില്‍ ആശുപത്രിയുടെ ഭാഗത്ത്നിന്നുണ്ടായ അനാസ്ഥയാണെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ട്പോകുമ്പോഴാണ് ദിബിഷയുടെ ഗര്‍ഭപാത്രം നീക്കം ചെയ്ത വിവരം അറിഞ്ഞതെന്ന് ബന്ധുക്കള്‍ പറയുന്നു. ഗര്‍ഭപാത്രം നീക്കം ചെയ്യുമ്പോള്‍ സമ്മതം വാങ്ങിയിരുന്നില്ലന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് കോഴിക്കോട് നടക്കാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ദിബിഷയുടെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തി വസ്തുതകള്‍ പുറത്ത് കൊണ്ട്വരണമെന്നാവശ്യപ്പെട്ട് കര്‍മ്മസമിതിയും രൂപീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: