കൊച്ചി : കോവിഡ് ബാധിച്ച സമയത്തേക്കാള്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നത് നെഗറ്റീവ് ആയശേഷമാണ്. ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ ഉള്ളവരെലാം കോടീശ്വരന്മാരല്ല. കോവിഡ് രോഗമുക്തി നേടി ഒരു മാസം വരെയുള്ള ചികിത്സ സൗജന്യമായി നല്കാന് സാധിക്കുമോ സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞ് ഹൈക്കോടതി.
കോവിഡ് നെഗറ്റീവായി ഒരു മാസത്തിനുള്ള മരണം കോവിഡ് മരണമായി സര്‍ക്കാര്‍ കണക്കാക്കുന്നുണ്ട്. സമാന പരിഗണന കോവിഡാനന്തര ചികിത്സയ്ക്കും ലഭിക്കേണ്ടതല്ലേയെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. കോവിഡ് ചിക്തിസയുമായി ബന്ധപ്പെട്ട റിവ്യൂ പെറ്റീഷന് പരിഗണിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം കോവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഫീസ് നാമമാത്രമാണ്. മൂന്ന് ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കാണ് പണം നല്‍കേണ്ടി വരൂ എന്നും സര്‍ക്കാര്‍ കോടിയിയില്‍ അറിയിച്ചു.
എന്നാല്‍ ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ലെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. 27,000 രൂപ മാസശമ്പളമുള്ള ഒരാളില്‍ നിന്ന് പ്രതിദിന മുറിവാടക 700 രൂപ ഈടാക്കുന്ന രീതി ശരിയല്ലെന്നും ഇയാള്‍ ഭക്ഷണം കഴിക്കാന്‍ പിന്നെ എന്തുചെയ്യുമെന്നും കോടതി ചോദിച്ചു. കേസ് ഇനി ഈ മാസം 27 ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: