അമ്പലപ്പുഴ : മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ ജീവനക്കാരുടെ രാഷ്ട്രീയ കളിയെന്ന് ആക്ഷേപം. ഓഫീസില്‍ എത്തിയ മത്സ്യത്തൊഴിലാളിക്കുനേരെ സിപിഎം നേതാവായ ജീവനക്കാരന്റെ അസഭ്യവര്‍ഷം. പുന്തല മത്സ്യ ഗ്രാമത്തിലെ ക്ഷേമനിധി ഓഫീസര്‍ക്കെതിരെ പ്രതിഷേധം ഉയരുന്നു. ബിജെപി പ്രവര്‍ത്തകനായ പുറക്കാട് കാട്ടില്പറമ്പില് ബേബിക്കു നേരെയാണ് മത്സ്യക്ഷേമനിധി ഓഫീസറും സിപിഎം നേതാവുമായ രാധാകൃഷ്ണന് കയ്യേറ്റത്തിനു ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്.
ബേബിയുടെ മത്സ്യത്തൊഴിലാളിയായ മകന് ക്ഷേമനിധിയില്‍ ചേരുവാന്‍ ഇവിടെ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ മകന്റെ അപേക്ഷ തള്ളി കളയുകയും പ്രദേശത്ത് മത്സ്യ ബന്ധനവുമായി ബന്ധമില്ലാത്ത സിപിഎം പ്രവര്‍ത്തകരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബേബി പുന്തല മത്സ്യഭവന് ഓഫീസില്‍ എത്തി കരട് ലിസ്റ്റ് കാണണമെന്ന് രാധാകൃഷ്ണനോട് ആവശ്യപ്പെട്ടു. എന്നാല്‍ ലിസ്റ്റ് ചോദിക്കാന്‍ നീ ആരാടാ എന്ന് ആക്രോശിച്ചു ഇയാള്‍ ബേബിയെ തള്ളി ഇറക്കുകയും അസഭ്യം പറയുകയുമായിരുന്നു.
ഓഫീസില്‍ ജോലി ചെയ്തു കൊണ്ടു തന്നെ പരസ്യമായി രാഷ്ട്രീയം സംസാരിക്കുന്നതിനെതിരെ ഇയാള്‍ക്കെതിരെ ഏതാനും മാസം മുന്‍പ് മത്സ്യതൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു.എന്നാല്‍ കേരളം ഭരിക്കുന്നത് ഉമ്മന്‍ ചാണ്ടിയും,മോദിയുമല്ല പിണറായി വിജയനാണന്ന് ആക്രോശിച്ച് പ്രതിഷേധിച്ചവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. മൂന്നു വര്‍ഷമായി ഇയാളുടെ നിയന്ത്രണത്തിലാണ് പുന്തല ക്ഷേമനിധി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ ശമ്പളം വാങ്ങി രാഷ്ട്രീയ പ്രവര്‍ത്തനത്തിനാണ് ശ്രമമെങ്കില്‍ ജീവനക്കാരനെതിരെ ശക്തമായ പ്രതിക്ഷേധ പരിപാടികളുമായി രംഗത്തുവരുമെന്ന് വിവിധ മത്സ്യത്തൊഴിലാളി സംഘടകള്‍ മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: