ലഖ്നൗ: ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക സമരത്തിനിടയില്‍ കൊല്ലപ്പെട്ട എട്ട് പേരില്‍ ഒരാള്‍ ലഖിംപൂര്‍ പ്രദേശത്തുള്ള സാധാരണക്കാരനായ ഒരു ഗ്രാമീണ യുവാവാണ്.- ശ്യാം സുന്ദര്‍ മണ്ഡല്‍. ഇയാള്‍ക്ക് രാഷ്‌ട്രീയമുണ്ടായിരുന്നില്ല.
ഇന്ത്യ ന്യൂസിന്റെ എഡിറ്റര്‍-ഇന്‍-ചീഫായ രജത് ശര്‍മ്മ അദ്ദേഹത്തിന്റെ പ്രത്യേക ലേഖനത്തില്‍ എഴുതുന്നത് ഇതാണ്: “ലഖിംപൂര്‍ പ്രദേശത്തുള്ള ലോക്കല്‍ ഗ്രാമീണനായ ശ്യാം സുന്ദര്‍ മണ്ഡലിനെ ചില സമരക്കാര്‍ ചേര്‍ന്ന് അടിച്ചുകൊല്ലുന്ന വീഡിയോ ഭയപ്പെടുത്തുന്നതാണ്. മരണത്തിന് മിനിറ്റുകള്‍ക്ക് മുന്‍പ് സമരക്കാര്‍ നിര്‍ബന്ധിച്ച് അവനെക്കൊണ്ട് കേന്ദ്രമന്ത്രിയുടെ പേര് പറയിക്കാന്‍ ശ്രമിക്കുന്നുണ്ട്. മന്ത്രിയുടെ മകന്റെ ആജ്ഞയനുസരിച്ചാണ് വാഹനം കയറ്റിക്കൊന്നതെന്ന് നിര്‍ബന്ധപൂര്‍വ്വം ശ്യാം സുന്ദര്‍ മണ്ഡലിനെക്കൊണ്ട് പറയിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ശ്യാം സുന്ദര്‍ മണ്ഡലിന് ഈ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ലെന്ന് അവന്റെ മാതാപിതാക്കള്‍ പറയുന്നു. ലഖിംപൂര്‍ ഖേരയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കൂടി (ഇദ്ദേഹത്തിന്റെ പ്രദേശമാണ് ലഖിംപൂര്‍) സംഘടിപ്പിക്കുന്ന ഗുസ്തിമത്സരം കാണാനാണ് ശ്യാം സുന്ദര്‍ മണ്ഡല്‍ പോയത്. പക്ഷെ ഈ സംഘര്‍ഷത്തില്‍ അവനും പെട്ടുപോവുകയായിരുന്നു. വീഡിയോ അങ്ങേയറ്റം അമ്പരപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണ്.”
രജത് ശര്‍മ്മ തുടരുന്നു: “വീഡിയോയില്‍ മണ്ഡല്‍ കേന്ദ്രമന്ത്രിയുടെ മകന്‍ ആശിശ് മിശ്രയാണ് തന്നെ അയച്ചതെന്ന് പറയുന്നത് കേള്‍ക്കാം. ഇത് സമരക്കാര്‍ നിര്‍ബന്ധിച്ച് പറയിച്ചതാണെന്ന് മറ്റ് വീഡിയോകളില്‍ കാണാം. വാഹനം സമരക്കാര്‍ക്കുള്ളിലേക്ക് ഇടിച്ചുകയറ്റാന്‍ മന്ത്രിയുടെ മകന്‍ ഉത്തരവിട്ടിരുന്നുവെന്നും താനത് ചെയ്തുവെന്നും ശ്യാം സുന്ദര്‍ മണ്ഡലിനെക്കൊണ്ട് പറയിക്കാന്‍ സമരക്കാര്‍ ശ്രമിക്കുന്നത് കാണാം. എന്നാല്‍ ഇത് പറയാന്‍ വിസമ്മതിക്കുന്ന ശ്യാം സുന്ദര്‍ മണ്ഡലിനെ ലാത്തികൊണ്ട് അടിക്കുന്നത് കാണാം.” (പത്മജജോഷിയുടെ ട്വിറ്റര്‍ സന്ദേശം വായിക്കാം: https://twitter.com/PadmajaJoshi/status/1445029596252938240
ടൈംസ് നൗ ചാനലിന്റെ ന്യൂസ് എഡിറ്റര്‍ പത്മജ ജോഷി ട്വിറ്ററില്‍ കുറിച്ചതിങ്ങിനെ:
“ഇത് ശ്യാം സുന്ദര്‍ നിഷാദ് (മണ്ഡല്‍ ). ലഖിംപൂര്‍ ഗ്രാം പ്രധാനാണ് ഇയാള്‍. അങ്ങേയറ്റം നിരാശപ്പെടുത്തുന്ന ഒരു വീഡിയോയില്‍ ഇയാള്‍ കര്‍ഷകരോട് (അതോ അവര്‍ക്ക് വേണ്ടി വന്ന അക്രമികളോ) ജീവന് വേണ്ടി യാചിക്കുന്നത് കാണാം. അതില്‍ കര്‍ഷകരുടെ ഭാഗത്ത് നിന്നുള്ളവര്‍ ‘അജയ് മിശ്രയാണ് കാര്‍ കയറ്റിക്കൊല്ലാന്‍ നിന്നെ ഇങ്ങോട്ടയച്ചതെന്ന്’ ഇയാളെക്കൊണ്ട് പറയിക്കുന്നത് കാണാം. അയാള്‍ കരഞ്ഞ് അപേക്ഷിക്കുന്നത് കാണാം. അപ്പോള്‍ ചിലര്‍ അയാളെ ആശ്വസിപ്പിക്കുന്നു: കരയേണ്ട ഞങ്ങള്‍ നിന്നെ ഒന്നും ചെയ്യില്ല. പക്ഷെ ഒടുവില്‍ ഇയാളെയും അവര്‍ അടിച്ചു കൊന്നു”.
പ്രതികരിക്കാൻ ഇവിടെ എഴുതുക: