ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത യുപി പൊലീസ് ചൊവ്വാഴ്ച അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകരെ കൊന്നവര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുത്തു. വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഡ്രൈവറുള്‍പ്പെടെ മൂന്ന്ബിജെപി പ്രവര്‍ത്തകരെയാണ് കര്‍ഷക സമരക്കാര്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഒപ്പം വാഹനമോടിച്ച ഡ്രൈവറേയും കൊലപ്പെടുത്തി.
മന്ത്രിയ്ക്ക് അകമ്പടിയായി വന്ന വാഹനങ്ങളിലൊന്ന് കര്‍ഷകരെ ഇടിച്ചിട്ടു. ഇതില്‍ നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടു. വാഹനത്തിലെ ഡ്രൈവര്‍ക്ക് കര്‍ഷകരും അക്രമികളും ചേര്‍ന്ന് എറിഞ്ഞ കല്ല് തലയില്‍ കൊണ്ടതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നും ഇതാണ് കര്‍ഷകരുടെ മേല്‍ വാഹനം കയറാന്‍ കാരണമായതെന്നുമാണ് ഒരു ആരോപണം. മറ്റൊന്ന് വാഹനത്തില്‍ പോകുന്ന ഡ്രൈവറെ കര്‍ഷകരും അക്രമികളും ചേര്‍ന്ന് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം കര്‍ഷകരുടെ മേല്‍ ഇടിച്ചാണ് കര്‍ഷകര്‍ കൊല്ലപ്പെട്ടത് എന്നാണ്. എന്തായാലും കര്‍ഷകര്‍ കൊല്ലപ്പെട്ടതോടെ കര്‍ഷക പ്രതിഷേധക്കാരും അവര്‍ക്കിടയില്‍ നിലകൊണ്ട അക്രമികളും ചേര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറേയും മൂന്ന് ബിജെപി പ്രവര്‍ത്തകരെയും അടിച്ച്കൊല്ലുകയായിരുന്നു. ഈ അകമ്പടി വാഹനം കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെതാണ്. ഈ വാഹനം ഉത്തര്‍ പ്രദേശ് സഹമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്ക് വേണ്ടി ലഖിംപൂരിലെ വേദിയിലേക്ക് പോവുകയായിരുന്നു.
ലഖിംപൂര്‍ ഖേരി അക്രമസംഭവവുമായി ബന്ധപ്പെട്ട് ഇതോടെ യുപി പൊലീസ് രണ്ട് കേസുകളെടുത്ത് കഴിഞ്ഞു. ഒരെണ്ണം കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന് ആശിശിനും കണ്ടാലറിയാവുന്നതും അറിയാത്തതുമായ അദ്ദേഹത്തിന്റെ 20ഓളം വരുന്ന അനുയായികള്‍ക്കും എതിരെയാണ്. കൊലക്കുറ്റമാണ് ഇവര്‍ക്കെതിരെ ചാര്‍ത്തിയിരിക്കുന്നത്. എന്നാല്‍ രണ്ടാമത്തെ കേസ് ചില കര്ഷകസമരക്കാര്ക്കെതിരെയാണ്. കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബമാണ് ഈ കേസ് നല്‍കിയത്. അമര്‍ദീപ് സിംഗ് സിന്ധു, മഹേന്ദ്ര സിങ്, ജെജെന്ദര് സിങ് വിര്‍ക് എന്നിവരെയാണ് കുറ്റക്കാരായി പ്രതിചേര്‍ത്തിരിക്കുന്നത്. കൊലക്കുറ്റത്തിനുള്ള 302ാം വകുപ്പ് പ്രകാരം തന്നെയാണ് ഇവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ക്രിമിനല്‍ ഗൂഡാലോചന (120-ബി വകുപ്പ്), അക്രമം(147) എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
തന്റെ മകന് കര്‍ഷകരുടെ മുകളിലൂടെ വണ്ടിയോടിച്ച് കയറ്റിയതിന് ഒരു ചെറിയ തെളിവെങ്കിലും കൊണ്ടുവന്നാല്‍ താന്‍ രാജിവെയ്ക്കാമെന്ന് ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര. ഇതിനിടെ ചൊവ്വാഴ്ച ലഖിംപൂര്‍ ഖേരിയില്‍ മറ്റൊരാള്‍ വാനോടിക്കുന്ന വീഡിയോ പുറത്ത് വന്നു. ഇതില്‍ വാനോടിക്കുന്ന ഡ്രൈവറെ കുറെപ്പേര് മര്‍ദ്ദിക്കുന്നത് കാണാം. ഈ വാനാണ് നിയന്ത്രണം വിട്ട് കര്‍ഷകരുടെ ദേഹത്തില്‍ കയറിയത്. അപകടം നടന്ന സ്ഥലത്ത് തന്റെ മകന് ഇല്ലായിരുന്നുവെന്ന് വ്യക്തമാണ്.അതായത് വാനോടിച്ചത് തന്റെ മകനായിരുന്നെങ്കില്‍ അവന് തീര്‍ച്ചയായും കൊല്ലപ്പെടുമെന്ന് ഉറപ്പാണെന്നും മന്ത്രി പറഞ്ഞു. ലഖിംപൂര്‍ ഖേരിയില്‍ നടന്നത് ആസൂത്രിത അക്രമമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ എട്ട് പേരുടെ മരണത്തിനിടയാക്കിയ അക്രമത്തിന്റെ അടിവേരുകള്‍ തേടുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൊവ്വാഴ്ച പറഞ്ഞു. ഈ അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ തുറന്നുകാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖലിസ്ഥാന്‍ വാദികള്‍ ലഖിംപൂര്‍ അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് വീഡിയോ സഹിതം യു ട്യൂബറും രാഷ്രീയ, വിദേശ, ദേശീയ സുരക്ഷാ റിപ്പോര്‍ട്ടുകള്‍ നല്കുന്ന ട്വിറ്റര്‍ ജേണലിസ്റ്റുമായി അന്‍ഷുല്‍ സക്സേന പറയുന്നു. ബിജെപിക്കാരെ മര്‍ദ്ദിക്കുന്ന ആളുകളില്‍ ചിലര്‍ ഖലിസ്ഥാന്‍ ടി ഷര്‍ട്ടുകള്‍ ധരിച്ചത് വീഡിയോയില്‍ വ്യക്തമായി കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: