വണ്ടൂര്‍: സ്ത്രീധനത്തിന്റെ പേരില്‍ മകള്‍ക്കും തനിക്കും നേരിട്ട ഭര്‍ത്താവിന്റേയും കുടുംബത്തിന്റേയും മാനസിക പീഡനം മൂലം പിതാവ് ആത്മഹത്യ ചെയ്തു. മലപ്പുറം തിരുവാലി മൂസക്കുട്ടിയാണ് ജീവനൊടുക്കിയത്. മരണത്തിലേക്ക് പോവും മുന്‍പ് മൂസക്കുട്ടി പകര്‍ത്തിയ തന്റെ മാനസികവേദന പങ്കുവയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. 2020 ജനുവരി ഒന്നിനാണ് ഹിബയുടെ വിവാഹം നടന്നത്. ഹിബയുടെ പ്രസവത്തിനു ശേഷം നാല്പതാം ദിവസം നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴും ഭര്‍ത്താവിന്റെ കുടുംബം മകളെ മൊഴി ചൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ടാപ്പിങ് തൊഴിലാളിയാണ് മൂസക്കുട്ടി. തെളിവായി ദൃശ്യങ്ങള്‍ കൂടി ലഭിച്ചതോടെ വണ്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മകളുടെ ഭര്‍ത്താവും മാതാവും മകളേയും തന്നേയും കുടുംബത്തേയും മാനസിക സമ്മര്‍ദത്തിലാക്കുന്നുവെന്നാണ് മരിക്കുന്നതിന് തൊട്ടു മുന്‍പ് മൂസക്കുട്ടി പങ്കുവച്ച ദൃശ്യങ്ങളിലുളളത്. 18 പവന് സ്വര്‍ണാഭരണങ്ങള്‍ നല്‍കിയാണ് മൂസക്കുട്ടിയുടെ മകള്‍ ഹിബയെ ഒതായി സ്വദേശിയുമായി വിവാഹം നടത്തിയത്. വിവാഹ സല്‍ക്കാരത്തിന് എത്തിയപ്പോള്‍ തന്നെ സ്വര്‍ണാഭരണങ്ങള്‍ കുറവാണെന്ന് പറഞ്ഞതോടെ കടം വാങ്ങി ആറു പവന് കൂടി നല്കി. വീണ്ടും പത്തു പവന് കൂടി ആവശ്യപ്പെടുകയും സ്വര്‍ണമില്ലെങ്കില്‍ മകളെ തനിക്ക് ഭാര്യയായി ആവശ്യമില്ലെന്നും അറിയിച്ചതോടെയാണ് മൂസക്കുട്ടി തൂങ്ങി മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: