Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വനവാസികളുടെ വിമോചനപ്പോരാളി

സ്വാതന്ത്ര്യാനന്തരകാലത്ത് വയനാട്ടില്‍ ജീവിച്ച വിപ്ലവകാരിയും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്നു സി.എ.കുഞ്ഞിരാമന്‍ നായര്‍. ഇന്ന് അദ്ദേഹത്തിന്റെ നാലാം ചരമവാര്‍ഷികദിനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2021, 05:00 am IST
in Article

വി.കെ.സന്തോഷ് കുമാര്‍

വീരകേരളവര്‍മ്മ പഴശ്ശിരാജാവിന്റെ സേനാ നായകനായിരുന്ന എടച്ചന കുങ്കന്റെ പിന്മുറക്കാരില്‍ പ്രധാനിയായിരുന്നു സി.എ. കുഞ്ഞിരാമന്‍ നായര്‍. അദ്ദേഹത്തിന്റെ നാലാം ചരമദിനമാണ് ഇന്ന്. എടച്ചന കുങ്കന്‍  പോരാടിയത്  ശക്തമായ ഒരു സാമ്രാജ്യത്വ ശക്തിയോടായിരുന്നുവെങ്കില്‍ എടച്ചന കുഞ്ഞിരാമന്‍ നായര്‍ പോരാടിയത് ജനായത്തത്തിലൂടെ അധികാരമേറ്റ സര്‍ക്കാരുകള്‍ക്കെതിരെയായിരുന്നു. എല്ലാ സമുദായങ്ങളോടും യാതൊരു ഉച്ചനീചത്വവും ഇല്ലാതെയാണ് എടച്ചന കുങ്കന്റെ കാലത്തെ പോരാട്ടങ്ങള്‍. എന്നാല്‍ സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെയുളള  കലഹമായിരുന്നു സി.എ കുഞ്ഞിരാമന്റെ ജീവിതം. ഏഴ് പതിറ്റാണ്ടുകള്‍ ഒരവധൂതനെപ്പോലെ വയനാട്ടിലുടനീളം സഞ്ചരിച്ച് അവരോടൊപ്പം ചേര്‍ന്നുനിന്ന് അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു.  

വനവാസികള്‍ക്ക് നഷ്ടപ്പെട്ടുപോയ ഭൂമി തിരിച്ചു പിടിക്കാനും വനവാസി സ്ത്രീകള്‍ക്കുനേരെയുള്ള ശാരീരിക പീഡനത്തിനെതിരെയും കായികവും നിയമപരവുമായ പോരാട്ടങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. തുടക്കത്തില്‍ സോഷ്യലിസ്റ്റ് ആശയങ്ങളോട് താല്‍പര്യം തോന്നിയ അദ്ദേഹം അവരോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചു. എന്നാല്‍ സോഷ്യലിസ്റ്റ് നേതാക്കള്‍ക്ക് വാക്കില്‍ മാത്രമാണ് സോഷ്യലിസമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പിന്നീട് പല രാഷ്‌ട്രീയ പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ച അദ്ദേഹം, അതെല്ലാം വനവാസി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മുഖംതിരിഞ്ഞു നില്‍ക്കുന്നതായി ബോധ്യപ്പെട്ടതിനാല്‍ വനവാസി സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.  

അക്കാലത്താണ്  ഭാരതീയ ജനസംഘം നേതാവായ സ്വര്‍ഗീയ കെ.ജി.മാരാര്‍ജിയെ കാണാനിടയായത്. ആ സമാഗമം അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. അതിനെക്കുറിച്ച് സി.എ പറഞ്ഞതിങ്ങനെയാണ്. ‘ആദിവാസിക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച്  കെ.ജി.മാരാരുടെ കാഴ്ചപ്പാട് എന്നെ ആകര്‍ഷിച്ചു. അവരുടെ സ്വത്വബോധത്തെ ഉണര്‍ത്തിയാല്‍ മാത്രമേ പരിഷ്‌കരണ ശ്രമങ്ങള്‍ ഗുണകരമാവൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്’.  തുടര്‍ന്നാണ് 1964ല്‍ ഭാരതീയ ജനസംഘത്തിന്റെ സഹായത്തോടെ വയനാട് ആദിവാസി സംഘം ആരംഭിക്കുന്നത്. വനവാസിയല്ലാത്ത സി.എ. കുഞ്ഞിരാമന്‍ നായരായിരുന്നു അതിന്റെ ആദ്യത്തെ സംഘടനാ കാര്യദര്‍ശി. മിക്കവാറും എല്ലാ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ടവരും അല്ലാത്തവരും  ആദിവാസി സംഘത്തില്‍ അണിനിരന്നു.

1972ല്‍ വയനാടിനുവേണ്ടി പതിനൊന്നിന അടിയന്തരാവശ്യങ്ങള്‍ തയ്യാറാക്കി വനവാസികളെ സംഘടിപ്പിച്ച് ഇരുപതു ദിവസം നീണ്ടുനിന്ന കാല്‍നടയാത്ര അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നു. തുടര്‍ന്ന് അവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത് ചെന്ന് വകുപ്പുമന്ത്രിക്ക് നിവേദനവും നല്‍കി. സി.എ.കുഞ്ഞിരാമന്റെ സംഘടനാ പാടവവും നേതൃപാടവവും ഈ യാത്രയുടെ ആസൂത്രണത്തിലും നടത്തിപ്പിലും പ്രകടമായിരുന്നു. അക്കാലത്ത് ആദിവാസി സ്ത്രീകള്‍ക്ക് നേരെ നടന്ന എല്ലാ ചൂഷണങ്ങള്‍ക്കു നേരെയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രതികരിച്ചു.  സ്വാതന്ത്ര്യാനന്തര കാലത്ത് വയനാട്ടില്‍ വനവാസികള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം  2017 ഒക്ടോബര്‍ 5ന് അന്തരിച്ചു.

വയനാട് പൈതൃക സംരക്ഷണ കര്‍മസമിതി സെക്രട്ടറിയാണ്  ലേഖകന്‍

9495892116

Tags: 'നായര്‍'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണപതി വിവാദം പുതുപ്പള്ളിയില്‍ പ്രതിഫലിക്കും; നിലപാടില്‍ മാറ്റമില്ല; എന്‍എസ്എസിന്റെ മുറിവ് ഉണങ്ങിയിട്ടില്ലെന്നും സുകുമാരന്‍ നായര്‍

Main Article

ഷംസീറിന് ഗോവിന്ദന്‍ കുട പിടിക്കുമ്പോള്‍

Kerala

സുകുമാരന്‍ നായരുടെ ചെയ്തികള്‍ ആ സമുദായത്തിന് നിരക്കുന്നതല്ല; സ്പീക്കറുടെ പരാമര്‍ശത്തെ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത് കേരളീയ സമൂഹം ഉള്‍ക്കൊള്ളില്ല

Kerala

സ്വര്‍ഗത്ത് ചെന്നാല്‍ ഇത്ര ഹൂറിയുണ്ടെന്ന് പറയുന്നല്ലോ; ഏതവനാ സ്വര്‍ഗത്ത് പോയേച്ച് വന്നതെന്നും ജി.സുകുമാരന്‍ നായര്‍

Kerala

ഷംസീറിന്റെ പ്രസ്താവനയ്‌ക്ക് പിന്നില്‍ ഹൈന്ദവ വിരോധം; എ.കെ. ബാലന് തുണ്ടുവിലയല്ലേയുള്ളൂ

പുതിയ വാര്‍ത്തകള്‍

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.