ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ എട്ട് പേരുടെ മരണത്തിനിടയാക്കിയ അക്രമത്തിന്റെ അടിവേരുകള്‍ തേടുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ തുറന്നുകാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനും തിങ്കളാഴ്ച മരിച്ചു.
ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ കേന്ദ്ര-യുപി സര്‍ക്കാരുകളെ പിന്തുണയ്ക്കുന്നവരും കര്‍ഷക സംഘടനകളെ പിന്തുണയ്ക്കുന്ന മാധ്യമപ്രവര്‍ത്തകരും പ്രതിപക്ഷപാര്‍ട്ടികളും ലിബറലുകളും തമ്മിലുള്ള യുദ്ധമാണ് നടക്കുന്നത്. ഖലിസ്ഥാന്‍ വാദികള്‍ ലഖിംപൂര്‍ അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് വീഡിയോ സഹിതം യു ട്യൂബറും രാഷ്രീയ, വിദേശ, ദേശീയ സുരക്ഷാ റിപ്പോര്‍ട്ടുകള്‍ നല്കുന്ന ട്വിറ്റര്‍ ജേണലിസ്റ്റുമായി അന്‍ഷുല്‍ സക്സേന പറയുന്നു. ബിജെപിക്കാരെ മര്‍ദ്ദിക്കുന്ന ആളുകളില്‍ ചിലര്‍ ഖലിസ്ഥാന്‍ ടി ഷര്‍ട്ടുകള്‍ ധരിച്ചത് വീഡിയോയില്‍ വ്യക്തമായി കാണാം.
പിടി ഐ, എഎന്‍ ഐ എന്നീ വാര്‍ത്താ ഏജന്‍സികള്‍ ലഖിംപൂര്‍ കലാപത്തെക്കുറിച്ച് കേന്ദ്ര മന്ത്രി അജയ് മിശ്ര ടേനിയുടെ വിശദീകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോകളും നല്‍കിയിട്ടുണ്ട്. കര്‍ഷകരുടെ സമരത്തിനുള്ളില്‍ രഹസ്യമായി നിലയുറപ്പിച്ച ചില നിഗൂഡശക്തികളാണ് ഒരു വാഹനം ഓടിച്ചിരുന്ന ഡ്രൈവറും മറ്റ് മൂന്ന് യാത്രക്കാരും ഉള്‍പ്പെട്ട ബിജെപി പ്രവര്‍ത്തകരെ കൊന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ബിജെപിക്കാര്‍ യാത്ര ചെയ്യുന്ന വാഹനത്തിലേക്ക് കര്‍ഷകസംഘത്തില്‍പ്പെട്ട അക്രമികള്‍ കല്ലെറിഞ്ഞു. ഈ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു വാഹനം തലകുത്തി മറിഞ്ഞു. ഇതിനടിയില്‍പ്പെട്ട് രണ്ട് കര്‍ഷകര്‍ മരിച്ചു എന്നും കേന്ദ്ര മന്ത്രി അജയ് മിശ്ര ടേനി പറയുന്നു. ഇതോടെ കര്‍ഷകര്‍ക്കിടയിലെ സംഘം വാഹനത്തിലുള്ള ഡ്രൈവറുള്‍പ്പെടെ നാല് പേരെയും അടിച്ചുകൊന്നു. തന്റെ മകനെ കൊല്ലാനുള്ള ഗൂഢാലോചന നടന്നെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
മറ്റൊരു വീഡിയോയില്‍ വാഹനത്തില്‍ വരുന്നവരെ ഒരു കൂട്ടം അക്രമികള്‍ തല്ലുന്നത് കാണാം. അതില്‍ രണ്ട് പേര് വാഹനത്തില്‍ നിന്നും താഴെ വീഴുന്നതും അവരെ വടികൊണ്ട് പൊതിരെ തല്ലുന്നതും കാണാം.
കര്‍ഷക സംഘടനകള്‍ മരിച്ച ബിജെപിക്കാരെക്കുറിച്ച് മൗനം പാലിക്കുകയാണ്. പകരം പ്രതിപക്ഷപാര്‍ട്ടി നേതാക്കളെല്ലാം ലഖിംപൂരിലെത്താന്‍ ബഹളം കൂട്ടുകയാണ്. എന്നാല്‍ ഇവിടെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ് യോഗി സര്‍ക്കാര്‍.
അതേ സമയം യോഗി സര്‍ക്കാരും കര്‍ഷക സമരത്തിന് നേതൃത്വം വഹിക്കുന്ന രാകേഷ് ടിക്കായത്തും തമ്മില്‍ സമവായത്തിലെത്തി. ഇതിന് ശേഷമാണ് നാല് കര്‍ഷകരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്ട്ടത്തിനെടുത്തത്. മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം വീതമാണ് യോഗി നഷ്ടപരിഹാരം പ്രഖ്യാപിച്ചു.പരിക്കേറ്റ കര്‍ഷകര്‍ക്ക് 10 ലക്ഷം വീതവും പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: