ന്യൂദല്‍ഹി: ലഖിംപൂരില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് നാല് കര്‍ഷകരെ വണ്ടി കയറ്റിക്കൊന്നുവെന്നാണ് കര്‍ഷകസംഘടനകളും പ്രതിപക്ഷപാര്‍ട്ടികളും ആരോപിക്കുന്നത്. എന്നാല്‍ ഇത് തന്നെയാണോ അവിടെ സംഭവിച്ചതെന്ന കാര്യം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. കര്‍ഷകരുടെ വാദമുഖങ്ങളെ പൊളിക്കുന്ന വീഡിയോകളും വാദമുഖങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നുവരികയാണ്.
കൃത്യമായ ആസൂത്രിത നീക്കമായിരുന്നു ലഖിംപൂരില്‍ നടന്നത്. രാഷ്ട്രീയ പ്രചാരകരും തന്ത്രജ്ഞരും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ലാക്കാക്കി കുതന്ത്രങ്ങള്‍ മെനയുകയാണ്. നാല് കര്‍ഷകരുടെ മരണം നടന്നയുടന്‍ ലിബറലുകളും പ്രതിപക്ഷരാഷ്ട്രീയ പാര്‍ട്ടികളും മാധ്യമദല്ലാളന്മാരും അതിനെ ഒരേ മുഖമുള്ള വാര്‍ത്തയാക്കി മാറ്റിക്കഴിഞ്ഞിരുന്നു. മന്ത്രിപുത്രന് കാറോടിച്ച് കയറ്റി കര്‍ഷകരെ കൊന്നു എന്ന ഭാഷ്യമാണ് ചമയ്ക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉയരുകയാണ്.
1. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് കര്‍ഷകരെ വാഹനം കയറ്റിക്കൊന്നിരുന്നെങ്കില് മന്ത്രിയുടെ മകന് എങ്ങിനെയാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്? നൂറുകണക്കിന് പ്രതിഷേധക്കാരായ കര്‍ഷകര്‍ തന്നെ അവനെ കൊല്ലുമായിരുന്നില്ലേ? വീഡിയോയില്‍ മന്ത്രിപുത്രന്റെ വാഹനത്തെ കര്‍ഷകര്‍ വളയുന്നതിന്റെ വീഡിയോ കൃത്യമായി കാണാം. അതേ സമയം ആ വാഹനത്തിലുണ്ടായിരുന്ന ബിജെപിക്കാരെ കര്‍ഷകരും അവരുടെ കൂട്ടാളികളായ അക്രമികളും ചേര്‍ന്ന് കൊലചെയ്തിരുന്നു. എന്നിട്ടും എങ്ങിനെ മന്ത്രിയുടെ മകന് ജീവിച്ചു?
2. കര്‍ഷകരുടെ സമരം തുടങ്ങി വര്‍ഷങ്ങളായി. ദല്‍ഹിയില്‍ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ അക്രമം അഴിച്ചുവിട്ടപ്പോഴും നിശ്ശബ്ദരായിരുന്ന കേന്ദ്രസര്‍ക്കാരിനും ബിജെപി പ്രവര്‍ത്തകര്‍ക്കും കര്‍ഷകരെ ആക്രമിക്കേണ്ട ആവശ്യമുണ്ടോ? അതും ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഈ നിര്‍ണ്ണായക ഘട്ടത്തില്‍. ഇതുതന്നെയാണ് ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പ്രതിപക്ഷ ആസൂത്രണമുണ്ടോ എന്ന സംശയം ബലപ്പെടുന്നത്.
3. എന്തുകൊണ്ടാണ് ലഖിംപൂരില്‍ നിഷ്കളങ്കരായ കര്‍ഷകര്‍ ഭിന്ദ്രന്‍വാലെ എന്ന ഭീകരവാദിയുടെ ചിത്രം പതിച്ച ടി ഷര്‍ട്ട് ധരിക്കുന്നത്? അതിനര്‍ത്ഥം അവര്‍ കര്‍ഷകരല്ല, കര്‍ഷകസമരത്തില്‍ നുഴഞ്ഞുകയറിയ അക്രമകാരികള്‍ തന്നെയല്ലേ? ഇത്തരം ടീ ഷര്‍ട്ട് ധരിച്ച നിരവധി പേരെ ലഖിംപൂരിലെ വീഡിയോകളില്‍ കാണാം.
4. എന്തുകൊണ്ടാണ് കര്‍ഷകര്‍ നാല് ബിജെപിക്കാരെ കൂട്ടത്തോടെ ആക്രമിച്ച കൊന്ന കാര്യം സമ്മതിക്കാതിരിക്കുന്നത്? ഇതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ട് പോലും കര്‍ഷകസംഘടനകളുടെ നേതാക്കള്‍ ഇക്കാര്യം മറയ്ക്കുന്നതെന്തിന്?
ഇനി കേന്ദ്രമന്ത്രി അജയ് മിശ്രയുടെ വാക്കുകള്‍ കേള്‍ക്കാം;
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്ര നല്‍കുന്നത് മറ്റൊരു വിശദീകരണമാണ്. അദ്ദേഹത്തിന്റെ ലോക്സഭാ മണ്ഡലത്തിലാണ് പരിപാടി നടന്നത്. അതില്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പങ്കെടുക്കേണ്ടതുണ്ടായിരുന്നു. പരിപാടി ആരംഭിച്ച രാവിലെ 11 മുതല്‍ തന്നെ അജയ് മിശ്രയുടെ മകന് പരിപാടി നടക്കുന്ന സ്ഥലത്തുണ്ടായിരുന്നു. ഏകദേശം 2000 പേര് ഇതിന് സാക്ഷികളായുണ്ട്. തന്റെ മകന് പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഉണ്ടെന്ന് കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്ര പറയുന്നു.
ഈ സമയത്താണ് വിവാദമായ മന്ത്രിയുടെ കാര്‍ രംഗത്തെത്തുന്നത്. ഒരു ബിജെപി പ്രവര്‍ത്തകനാണ് വണ്ടി ഓടിക്കുന്നത്. കൂടാതെ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കൂടി ഈ വാഹനത്തിലുണ്ട്. എന്നാല്‍ കര്‍ഷകര്‍ എന്ന് പറയപ്പെടുന്നവര്‍ ഈ വാഹനത്തിന് നേരെ കല്ലേറ് നടത്തുകയായിരുന്നു. ഒരു കല്ല് ഡ്രൈവറുടെ തലയില്‍ തട്ടിയ ഉടന്‍ അദ്ദേഹം മരിച്ചു. കാറിന്റെ ബാലന്‍സ് പോയി. നിയന്ത്രണം വിട്ട കാര്‍ ചില കര്‍ഷകരുടെ ദേഹത്ത് തട്ടി. നാല് പേര് മരിച്ചു.
ഇതോടെ കര്‍ഷകര്‍ വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് ബിജെപി പ്രവര്‍ത്തകരെ കൂട്ടം ചേര്‍ന്ന് കൊല്ലുകയായിരുന്നു. ഇതു കൂടാതെ മറ്റ് രണ്ട് ബിജെപി പ്രവര്‍ത്തകരെക്കൊണ്ട് അജയ് മിശ്ര കര്‍ഷകരെ കൊല്ലാന്‍ പറഞ്ഞയച്ചതാണെന്ന് നിര്‍ബന്ധപൂര്‍വ്വം പറയിക്കുകയും ചെയ്യുന്നത് കേള്‍ക്കാം. ഇക്കാര്യങ്ങള്‍ കൃത്യമായി കര്‍ഷകരുടെ ഭാഗത്ത് നിന്നുള്ള ചിലര്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുമുണ്ട്.
പഞ്ചാബി സംസാരിക്കുന്ന കര്‍ഷകര്‍ രണ്ടാമത്തെ ബിജെപി പ്രവര്‍ത്തകനെ കൊല്ലുന്നതും വാഹനത്തിന് കേടുവരുത്തുന്നതും കാണാം. മറ്റൊരു വീഡിയോയില്‍ ബിജെപി പ്രവര്‍ത്തകനെക്കൊണ്ട് കര്‍ഷകരെ കൊല്ലാന്‍ പറഞ്ഞയച്ചതാണെന്ന് നിര്‍ബന്ധപൂര്‍വ്വം പറയിപ്പിക്കുന്നത് കാണാം.
മറ്റൊരു വീഡിയോയില്‍ ഭയചകിതനായ ബിജെപി പ്രവര്‍ത്തകനെ കള്ളം പറയിപ്പിക്കാന്‍ കര്‍ഷകര്‍ ഭീഷണിപ്പെടുത്തുന്നത് കാണാം. ബിജെപി പ്രവര്ത്തകന് പ്രാണഭയത്താന്‍ കരയുന്നത് കാണാം. തനിക്ക് രണ്ട് കുട്ടികളുണ്ടെന്ന് ആ ബിജെപി പ്രവര്ത്തകന് പറയുന്നത് കേള്‍ക്കാം. കര്‍ഷകര്‍ പിടിച്ചുകൊണ്ടുപോയ ഈ ബിജെപി പ്രവര്‍ത്തകര്‍ എവിടെയെന്ന് ഇനിയും അറിയില്ല.
ലഖിംപൂര്‍ അക്രമസംഭവം കര്‍ഷകര്‍ ആസൂത്രണം ചെയ്ത നാടകം തന്നെയാണെന്ന് വേണം കരുതാന്‍. ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും ഒരു പാഠം പഠിപ്പിക്കുമെന്ന് ഉറക്കെ കര്ഷക്രര് പറയുന്നത് കേള്‍ക്കാം. സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത്തിന്റെ ഭീഷണി ഇങ്ങിനെ: ‘ഒരൊറ്റബിജെപി നേതാവിനെയും വീട്ടില്‍ നിന്നിറങ്ങാന്‍ സമ്മതിക്കില്ല’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: