Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാപ്പിളക്കലാപം: ഇടത് ചരിത്രകാരന്മാരുടെ കണ്ടെത്തലുകള്‍ തെറ്റ്; സത്യം തുറന്നുകാട്ടി ചരിത്രകാര സംഗമം

മാപ്പിളക്കലാപം കാര്‍ഷിക സമരമാണെന്ന ഒരു വിഭാഗം ഇടത് ചരിത്രകാരന്മാരുടെ കണ്ടെത്തലുകള്‍ തെറ്റാണെന്നും അസത്യമാണെന്നും തെളിവുകള്‍ സഹിതം സംഗമത്തില്‍ ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടി. ഹിന്ദുവംശഹത്യയാണെന്നും ഹൈന്ദവ ഉന്മൂലനത്തിലൂടെ അല്‍ദൗറ രാഷ്‌ട്രം സ്ഥാപിക്കലായിരുന്നു കലാപകാരികളുടെ ലക്ഷ്യമെന്നും ചരിത്ര രേഖകളെ അടിസ്ഥാനമാക്കി ചരിത്ര സംഗമം ചൂണ്ടിക്കാട്ടി.

ശ്രീജിത്ത്‌ കെ. സി. by ശ്രീജിത്ത്‌ കെ. സി.
Oct 4, 2021, 12:39 pm IST
in Kerala
മാപ്പിളക്കലാപ രക്തസാക്ഷി അനുസ്മരണ സമിതിയുടെ അഭിമുഖ്യത്തില്‍ ചങ്ങനാശ്ശേരിയില്‍ നടത്തിയ ചരിത്രകാര സംഗമം ചരിത്രകാരനും കേരള സര്‍വ്വകലാശാല ചരിത്ര വിഭാഗം മേധാവിയുമായിരുന്ന ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. സി.ഐ. ഐസക്, പ്രൊഫ. പി.കെ. ബാലകൃഷ്ണ കുറുപ്പ് അഡ്വ. എം.എസ്. കരുണാകരന്‍ സമീപം

മാപ്പിളക്കലാപ രക്തസാക്ഷി അനുസ്മരണ സമിതിയുടെ അഭിമുഖ്യത്തില്‍ ചങ്ങനാശ്ശേരിയില്‍ നടത്തിയ ചരിത്രകാര സംഗമം ചരിത്രകാരനും കേരള സര്‍വ്വകലാശാല ചരിത്ര വിഭാഗം മേധാവിയുമായിരുന്ന ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. സി.ഐ. ഐസക്, പ്രൊഫ. പി.കെ. ബാലകൃഷ്ണ കുറുപ്പ് അഡ്വ. എം.എസ്. കരുണാകരന്‍ സമീപം

ചങ്ങനാശ്ശേരി: മാപ്പിളക്കലാപത്തെ വെള്ളപൂശാനൂള്ള നീക്കങ്ങളെ തുറന്നു കാട്ടി ചരിത്രകാരസംഗമം. ചരിത്ര സത്യങ്ങളെ തൊട്ടറിയാന്‍ ചരിത്രകാരന്മാരും ചരിത്രാന്വേഷികളും ഒത്തുചേര്‍ന്നു. ചങ്ങനാശ്ശേരി താലൂക്ക് മാപ്പിളക്കലാപ രക്തസാക്ഷി അനുസ്മരണ സമിതിയുടെ അഭിമുഖ്യത്തില്‍ പെരുന്ന ശിവഗംഗ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ യഥാര്‍ഥ ചരിത്രമെന്തെന്ന് ചര്‍ച്ച ചെയ്തു.  

മാപ്പിളക്കലാപം കാര്‍ഷിക സമരമാണെന്ന ഒരു വിഭാഗം ഇടത് ചരിത്രകാരന്മാരുടെ കണ്ടെത്തലുകള്‍ തെറ്റാണെന്നും അസത്യമാണെന്നും തെളിവുകള്‍ സഹിതം സംഗമത്തില്‍ ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടി. ഹിന്ദുവംശഹത്യയാണെന്നും ഹൈന്ദവ ഉന്മൂലനത്തിലൂടെ അല്‍ദൗറ രാഷ്‌ട്രം സ്ഥാപിക്കലായിരുന്നു കലാപകാരികളുടെ ലക്ഷ്യമെന്നും ചരിത്ര രേഖകളെ അടിസ്ഥാനമാക്കി ചരിത്ര സംഗമം ചൂണ്ടിക്കാട്ടി.  

ചരിത്രകാരനും കേരള സര്‍വ്വകലാശാല ചരിത്ര വിഭാഗം മേധാവിയുമായിരുന്ന ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍ സംഗമം ഉദ്ഘാടനം ചെയ്തു. മാപ്പിളക്കലാപം കര്‍ഷക കലാപമോ?  എന്ന വിഷയത്തില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി. മാപ്പിളക്കലാപ രക്തസാക്ഷി അനുസ്മരണ സമിതി ചെയര്‍മാന്‍ പ്രൊഫ. പി.കെ. ബാലകൃഷ്ണക്കുറുപ്പ് അധ്യക്ഷനായി.

മാപ്പിളക്കലാപം സ്വാതന്ത്ര്യ സമരമോ? എന്ന വിഷയത്തില്‍ ഐസിഎച്ച്ആര്‍ അംഗം ഡോ. സി.ഐ. ഐസക് പ്രഭാഷണം നടത്തി. മാപ്പിളക്കലാപ രക്തസാക്ഷി അനുസ്മരണ സമിതി ജില്ലാ അധ്യക്ഷന്‍ എം.എസ്. കരുണാകരന്‍ അധ്യക്ഷനായി.

മാപ്പിളക്കലാപം ഹിന്ദുവംശ ഹത്യയോ? എന്ന വിഷയത്തില്‍ തപസ്യ സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ് പ്രഭാഷണം നടത്തി. മാപ്പിളക്കലാപ രക്തസാക്ഷി അനുസ്മരണ സമിതി വൈസ് ചെയര്‍മാന്‍ പി.എന്‍. ബാലകൃഷ്ണന്‍ അധ്യക്ഷനായി. വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.

കത്തിന്റെ ആധികാരികത കണ്ടെത്തണം: സി.ഐ. ഐസക്

ചങ്ങനാശ്ശേരി: മാപ്പിളക്കലാപത്തെ വിമര്‍ശിച്ച് എഡിറ്റോറിയല്‍ എഴുതിയ ഹിന്ദു ദിനപത്രത്തിന്റെ ഓഫീസിലെത്തിയ വാരിയംകുന്നന്റെ പേരില്‍ ഇംഗ്ലീഷ് ഭാഷയില്‍ തയ്യാറാക്കിയ കത്തിന്റെ ആധികാരികത കണ്ടെത്തുന്നതിന് ഫോറന്‍സിക് പരിശോധന നടത്തണമെന്ന് ഐസിഎച്ച്ആര്‍ അംഗം ഡോ. സി.ഐ. ഐസക്. വാരിയംകുന്നന്‍ ഇംഗ്ലീഷ് ഭാഷയില്‍ കത്തെഴുതിയതെന്ന് പറയുന്നത് അവിശ്വസനീയമാണ്. കലാപത്തെ തുടര്‍ന്ന് എല്ലാ വാര്‍ത്താവിനിമയോപാധികളും പ്രവര്‍ത്തന രഹിതമായിരുന്നു. അങ്ങനെയുള്ള സാഹചര്യത്തില്‍ മലപ്പുറത്തുനിന്ന് കത്ത് മൂന്ന് ദിവസംകൊണ്ട് ഹിന്ദു ദിനപത്രത്തിന്റെ ആസ്ഥാനത്തെത്തിയെന്നുള്ളത് സംശയം ജനിപ്പിക്കുന്നതാണ്.  

വാരിയംകുന്നന്‍ കലാപത്തെ വിശുദ്ധ യുദ്ധമാക്കാനായിരുന്നു ശ്രമിച്ചത്. കലാപം മതയുദ്ധം മാത്രമായിരുന്നു. ഹിന്ദുക്കളെ കൊന്നൊടുക്കുകയായിരുന്നു ലക്ഷ്യം. ലഹളയില്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ് മാപ്പിളക്കലാപത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കാനുള്ള കാര്യം. കര്‍ഷക സമരമായിരുന്നെങ്കില്‍ എന്തുകൊണ്ട് കര്‍ഷക പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെട്ടില്ല. വാരിയംകുന്നനെ വെള്ളപൂശാന്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ് ഒരു വിഭാഗം, സി.ഐ. ഐസക് പറഞ്ഞു.

കര്‍ഷക കലാപമല്ല: ടി.പി. ശങ്കരന്‍കുട്ടി നായര്‍

ചങ്ങനാശ്ശേരി: മാപ്പിളക്കലാപം കര്‍ഷക കലാപമായിരുന്നില്ലെന്ന് കേരള സര്‍വ്വകലാശാല ചരിത്രവിഭാഗം മേധാവിയായിരുന്ന ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍.  

ഇഎംഎസിന്റെയും, കെ.എന്‍. പണിക്കരുടെയും അഭിപ്രായം ഭൂസ്വത്തിന്റെ പേരിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്നാണ്. എന്നാല്‍ വാസ്തവം അതല്ല. മുസ്ലിം മതത്തിലേക്ക് മാറാന്‍ തയ്യാറാകാത്ത ഹിന്ദുക്കളെ കൊന്നൊടുക്കുകയാണ് ചെയ്തത്. 1920ല്‍ നിസ്സഹകരണ പ്രസ്ഥാനവും ഖിലാഫത്ത് പ്രസ്ഥാനവും മലബാറില്‍ യോജിച്ചു. മലബാര്‍ ഡിസ്ട്രിക്ട് കോണ്‍ഗ്രസ് മീറ്റിങ് മഞ്ചേരിയില്‍ നടന്നു.  

മഹാത്മാ ഗാന്ധിയും ഷൗക്കത്തലിയും കോഴിക്കോട്ട്  ഒരു ലക്ഷം പേര്‍ പങ്കെടുത്ത ഒരു വലിയ മീറ്റിങ്ങില്‍ പങ്കെടുത്തു. 1921ല്‍ ഖിലാഫത് പ്രസ്ഥാന നായകനായ യാക്കൂബ് ഹസന് കോഴിക്കോട്ടേക്കുള്ള പ്രവേശനാനുമതി നിഷേധിച്ചു. യാക്കൂബ് ഹസന്‍, കെ. മാധവന്‍ നായര്‍, യു. ഗോപാല മേനോന്‍, പൊന്മാടത്ത് മൊയ്തീന്‍ കോയ എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ഇവര്‍ക്ക് മീറ്റിങ്ങില്‍ പങ്കെടുക്കാനുള്ള അനുമതിയും കോടതി നിഷേധിച്ചു.

1921ല്‍ നാഗ്പൂരില്‍ നടന്ന എഐസിസിയുടെ തീരുമാനത്തെ തുടര്‍ന്ന് ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ തിരിക്കണമെന്ന ആശയവും മുന്നോട്ടുവച്ചു. കോണ്‍ഗ്രസ് മീറ്റിങ് നടക്കാതിരിക്കാന്‍ മാര്‍ഷ്യല്‍ ലോ പ്രഖ്യാപിച്ചു. 1921ല്‍ ഉണ്ടായകലാപം കര്‍ഷക പ്രശ്‌നമോ, സ്വാതന്ത്ര്യ സമരമോ ആയിരുന്നില്ലെന്നും ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍ പറഞ്ഞു.

ഇടതുചരിത്രകാരന്മാര്‍ പ്രതിരോധത്തില്‍: പ്രൊഫ. പി.ജി. ഹരിദാസ്

ചങ്ങനാശ്ശേരി: മാപ്പിളക്കലാപത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഇടത് ചരിത്രകാരന്മാര്‍ പ്രതിരോധത്തില്‍ ആയിരിക്കുകയാണെന്ന് തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ്. യഥാര്‍ഥ വസ്തുതകളെ ഇനി വളച്ചൊടിക്കാന്‍ കഴിയില്ല. അവരുടെ ഉള്ളിലിരിപ്പുകള്‍ സമൂഹം തിരിച്ചറിയുന്നത് ആശാവഹമാണ്. ചരിത്രത്തെ വളച്ചൊടിച്ച് ഇടത് ചരിത്രകാരന്മാരുടെ പുതിയ പുസ്തകങ്ങള്‍ ഇറങ്ങാത്തത് അവര്‍ പ്രതിരോധത്തില്‍ ആണെന്നതിന്റെ സൂചനയാണെന്നും പി.ജി. ഹരിദാസ് പറഞ്ഞു.

മാപ്പിളക്കലാപം ഹിന്ദു ജനഹത്യയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഇടത് ചരിത്രകാരന്മാര്‍ ഇതിനെ പ്രത്യേക ആശയത്തിന്റെ ചട്ടക്കൂട്ടിലേക്ക് ഒതുക്കാനാണ് ശ്രമിച്ചത്. ഡോ.കെ.എം. പണിക്കര്‍ ജന്മിക്കും ബ്രിട്ടീഷുകാര്‍ക്കുമെതിരെ പട പൊരുതിയ മാപ്പിള കുടിയന്മാരുടെ വര്‍ണ്ണോജ്ജലമായ ‘കഥ’ യാണ് വിവരിക്കുന്നത്. എം. ഗംഗാധരന്‍ മലബാര്‍ റിബല്ല്യണ്‍ എന്ന പുസ്തകത്തില്‍ കുറച്ച് സത്യങ്ങള്‍ തുറന്ന് പറയുന്നുണ്ട്. ഷഹീദ് ആകാന്‍ തയ്യാറെടുക്കുന്ന മാപ്പിള കുടിയാന്‍മാരെക്കുറിച്ച് അദ്ദേഹം പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. അങ്ങനെയുള്ളപ്പോള്‍ പോലും ഗംഗാധരനും ഇതിനെ കാര്‍ഷികലാപമായിട്ടാണ് പറയുന്നത്. ഹിന്ദുവംശഹത്യയാണെന്ന് പ്രചരിപ്പിക്കുന്നതില്‍ അക്കാദമിക് സമൂഹം വലിയ പ്രതിബന്ധമാണ് ഉണ്ടാക്കിയത്. ഇത് ഹിന്ദുവംശഹത്യയാണെന്ന് തെളിയിക്കാന്‍ ഒറ്റപുസ്തകം പോലും സര്‍വ്വകലാശാലകളില്‍ ഇല്ലായിരുന്നു. ഹിന്ദുവംശഹത്യ ചര്‍ച്ചയാകാതിരിക്കാന്‍ അക്കാദമിക് സമൂഹം ഗൂഢ ഉദ്ദേശ്യത്തോടെയാണ് പ്രവര്‍ത്തിച്ചത്, അദ്ദേഹം പറഞ്ഞു.

സൃഷ്ടിച്ചത് കൃത്രിമ ചരിത്രം: ജി.കെ. സുരേഷ് ബാബു

ചങ്ങനാശ്ശേരി: മാപ്പിളക്കലാപ സമയത്തെ ദൃക്സാക്ഷികളെ മാറ്റിനിര്‍ത്തി വോട്ട് ബാങ്കിന് വേണ്ടി കൃത്രിമ ചരിത്രമാണ് സൃഷ്ടിച്ചതെന്ന് ജനംടിവി ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു പറഞ്ഞു. 1921ലെ മാപ്പിളക്കലാപം അനേകം മാപ്പിളക്കലാപങ്ങളില്‍ ഒന്ന് മാത്രമാണ്. സ്വാതന്ത്ര്യത്തിന് ശേഷവും കലാപങ്ങള്‍ ഉണ്ടായി. അടുത്തിടെ ഉണ്ടായ വാട്സ്ആപ്പ് ഹര്‍ത്താല്‍ വരെ. ഇതിന്റെ എല്ലാം രീതിശാസ്തം ഒന്ന് തന്നെയാണന്നും അദ്ദേഹം പറഞ്ഞു. ചരിത്ര സംഗമത്തിന്റെ സമാപനസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  

1921ലെ കലാപത്തില്‍ തകര്‍ക്കപ്പെട്ടത് 320 ക്ഷേത്രങ്ങളാണ്. 40,000 മുതല്‍ 60,000 ആളുകള്‍ പലായനം ചെയ്തു. കലാപത്തെ പശ്ചാത്തലമാക്കി മഹാകവി ദുരവസ്ഥ എഴുതിയപ്പോള്‍ അദ്ദേഹത്തിന് ശക്തമായ എതിര്‍പ്പാണ് നേരിട്ടത്. അതേ നാണയത്തില്‍ത്തന്നെയായിരുന്നു ആശാന്റെ മറുപടിയും. അധികം താമസിയാതെ റെഡീമര്‍ എന്ന പേരിലുള്ള ബോട്ട് അപകടത്തില്‍പ്പെട്ട് ആശാന്‍ മരിക്കുകയും ചെയ്തു. ഈ അപകടം പോലും സംശയം ജനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Tags: Kerala HistoryMappila Lahala1921
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജുന അഖാര സന്യാസമഠത്തിന്‍റെ മഹാമണ്ഡലേശ്വറായ സ്വാമി ആനന്ദവനം ഭാരതി (വലത്ത്)
Kerala

കേരള കുംഭമേള…ഹിന്ദുവിന്റെ മുന്നേറ്റം മലപ്പുറത്ത് നിന്നു തന്നെ തുടങ്ങണമെന്നത് 1921ല്‍ ജീവന്‍ വെടിഞ്ഞവരുടെ നിശ്ചയമാണെന്ന് രാമസിംഹന്‍

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)
Kerala

‘1921ലെ മാപ്പിളലഹളയില്‍ ജീവനും കൊണ്ടോടിയ ആറു വയസ്സുകാരിയാണ് കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ’ – സ്മിതരാജന്റെ കുറിപ്പ് വീണ്ടും

Kerala

‘മാപ്പിളലഹളയിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടു, അത് സ്വാതന്ത്ര്യസമരമല്ല! : വെള്ളാപ്പള്ളി

എസ്എന്‍ഡിപി യോഗ നേതൃത്വത്തിന്റെ കീഴില്‍ മൈസൂര്‍ ഡോ: പല്‍പ്പു നഗറില്‍ (ഹോട്ടല്‍ റിയോ മെറിഡിയന്‍) ആരംഭിച്ച മൂന്നു ദിവസത്തെ നേതൃ ക്യാമ്പ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി
അരയ്ക്കണ്ടി സന്തോഷ് തുടങ്ങിയവര്‍ സമീപം
Kerala

സര്‍വമത സമ്മേളനം ഗുരുദേവന് പ്രേരണയായത് മാപ്പിള കലാപം: വെള്ളാപ്പള്ളി

കലാപകാരികളില്‍ നിന്നും രക്ഷപ്പെടാന്‍ ഓടുന്ന സ്ത്രീ (1921 പുഴ മുതല്‍ പുഴ വരെയില്‍ നിന്ന് ഒരു ദൃശ്യം)
Kerala

അന്തരിച്ച നാടകകൃത്ത് വിക്രമന്‍ നായര്‍ക്കുണ്ട് 1921ന്റെ നീറുന്ന അനുഭവം; ‘മതം മാറി ആമിനയായ അമ്മായിയെ കാണാന്‍ മലപ്പുറത്ത് പോയി’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.