അരുവിപ്പുറം: ഗുരുദേവ ദര്‍ശനങ്ങളോട് പ്രധാന മന്ത്രിക്കുള്ള ആഭിമുഖ്യമാണ് ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ട് യാഥാര്‍ത്ഥ്യമാക്കിയതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. സ്വദേശി ദര്‍ശനില്‍ ഉള്‍പ്പെട്ട് റദ്ദാക്കപ്പെട്ട ശേഷം പുന:സ്ഥാപിച്ച ഒരേ ഒരു പദ്ധതിയാണ് ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട്. പ്രധാനമന്ത്രിയുടെ പ്രത്യേക താത്പര്യമാണ് പദ്ധതി പുനസ്ഥാപിക്കാന്‍ കാരണം.
ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിയാന്‍ അവസരമൊരുക്കി പൈതൃകം സംരക്ഷിക്കാനുള്ള നരേന്ദ്രമോദിയുടെ ശ്രമങ്ങളുമാണ് ശ്രീനാരായണ സര്‍ക്യൂട്ട് യാഥാര്‍ത്ഥ്യമാക്കിയതെന്ന് വി.മുരളീധരന്‍ പറഞ്ഞു . അരുവിപ്പുറം ശ്രീനാരായണ ഗുരു തീര്‍ഥാടന സര്‍ക്യൂട്ടിന് കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് അനുവദിച്ച ഇലക്ട്രിക് വാഹനങ്ങള്‍ അരുവിപ്പുറത്ത് കൈമാറി സംസാരിക്കുകയായിരുന്നു മന്ത്രി.
ശ്രീനാരായണ ദര്‍ശനങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ അടുത്തറിയാന്‍ ആഗ്രഹിക്കുന്ന ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ളവര്‍ക്ക് ഗുരു ജീവിതം തൊട്ടറിയാന്‍ സര്‍ക്യൂട്ട് വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. സ്വദേശി ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി നിലവില്‍ അനുവദിച്ച 67 കോടിക്ക് പുറമെ 32 കോടി കൂടി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ശിവഗിരി ധര്‍മ്മസംഘം സെക്രട്ടറി സാന്ദ്രാനന്ദ സ്വാമികള്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: