Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമീര്‍ വാങ്കഡെ: ഷാരൂഖ് ഖാന്റെ മകനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്ത ഓഫീസര്‍: വാര്‍ത്തകളില്‍ നിറഞ്ഞ് മരണഭയമില്ലാത്ത എന്‍സിബി ഉദ്യോഗസ്ഥന്‍

സാധാരണ നിലയില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനെ അറസ്റ്റ് ചെയ്യാന്‍ ഒരു പൊലീസുദ്യോഗസ്ഥനും ധൈര്യപ്പെടില്ല. അവിടെയാണ് മരണഭയമില്ലാത്ത, അനീതിക്കെതിരെ പടനയിക്കുന്ന നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ വ്യത്യസ്തനാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2021, 06:46 pm IST
in India

മുംബൈ: സാധാരണ നിലയില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനെ അറസ്റ്റ് ചെയ്യാന്‍ ഒരു പൊലീസുദ്യോഗസ്ഥനും ധൈര്യപ്പെടില്ല. അവിടെയാണ് മരണഭയമില്ലാത്ത, അനീതിക്കെതിരെ പടനയിക്കുന്ന നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ വ്യത്യസ്തനാകുന്നത്.

നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ബോളിവുഡിലെ മയക്കമരുന്ന് സ്വാധീനത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയപ്പോഴാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയുടെ പേര് ഉയര്‍ന്ന് വന്നത്. നിരോധിക്കപ്പെട്ട മയക്കമരുന്ന് കൈവശം വെച്ച ഒട്ടേറെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ അദ്ദേഹം പിടികൂടുകയുണ്ടായി.

ജന്മം കൊണ്ട് മുംബൈക്കാരനാണ് 40കാരനായ സമീര്‍ വാങ്കഡെ. അദ്ദേഹത്തിന്റെ അച്ഛനും പൊലീസ് ഉദ്യോഗസ്ഥനാണ്. 2004ലെ ഇന്ത്യന്‍ റവന്യൂ സര്‍വ്വീസ് ( ഐആര്‍എസ്) ഉദ്യോഗസ്ഥനാണ് വാങ്കഡെ. എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഡപ്യൂട്ടി കമ്മീഷണര്‍ ആയിരുന്നു. പിന്നീട് എന്‍ ഐഎയുടെ അഡീഷണല്‍ എസ്പിയായി. പിന്നീടാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയില്‍ എത്തിയത്.

റവന്യൂ ഇന്‍റലിജന്‍സ് ഡയറ്കടറേറ്റില്‍ ജോയിന്‍റ് കമ്മീഷണറായി ജോലി ചെയ്തു. ഇക്കാലത്ത് നികുതിവെട്ടിപ്പ് നടത്തിയ ഒട്ടേറെ താരങ്ങളെ അദ്ദേഹം പിടികൂടിയിട്ടുണ്ട്. വാങ്കഡെയെ നിര്‍ഭയനും കൃത്യനിഷ്ഠയുള്ളവനും ആയാണ് സഹപ്രവര്‍ത്തകര്‍ വാഴ്‌ത്തുന്നത്.

ബോളിവുഡ് സിനിമകളുടെയും ക്രിക്കറ്റിന്റെയും ആരാധകനായ ഇദ്ദേഹം പക്ഷെ നീതിനിര്‍വ്വഹണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യാറില്ല. ആദ്യം ഡപ്യൂട്ടി കസ്റ്റംസ് കമ്മീഷണറായി മുംബൈ വിമാനത്താവളത്തില്‍ ജോലി ചെയ്യുമ്പോള്‍ അദ്ദേഹം നിരവധി ചലച്ചിത്രതാരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും കസ്റ്റംസ് തീരുവ വെട്ടിക്കാന്‍ ശ്രമിച്ചതിന് അദ്ദേഹം പിടികൂടി.

‘താരങ്ങള്‍ എപ്പോഴും പ്രശ്‌നം സൃഷ്ടിക്കാറുണ്ട്. അവര്‍ക്കെതിരെ നടപടിയെടുത്താല്‍ ഉന്നതോദ്യോഗസ്ഥരെ അറിയിക്കുമെന്നതായിരിക്കും ഭീഷണി. ഞാനാണ് ഈ ഡിപ്പാര്‍ട്‌മെന്‍റിലെ ഏറ്റവും സീനിയറായ ഉദ്യോഗസ്ഥന്‍ എന്ന് പറയുന്നതോടെ അവരുടെ പത്തി മടങ്ങും,’ സമീര്‍ വാങ്കഡേ മുമ്പ് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

മഹാരാഷ്‌ട്ര സര്‍വ്വീസ് ടാക്‌സ് വകുപ്പിലേക്ക് 2010ല്‍ മാറ്റുമ്പോള്‍ അദ്ദേഹം 2500 പേരെ ശിക്ഷിച്ചു. ഇതില്‍ 200 പേര്‍ താരങ്ങളായിരുന്നു. നികുതിവെട്ടിപ്പിനായിരുന്നു ഈ ശിക്ഷ. ഇതിന്റെ പേരില്‍ ഖജനാവിലേക്ക് നല്‍കിയത് 87 കോടിയുടെ വരുമാനം.

മിഖാ സിങ് എന്ന പ്രസിദ്ധ ഗായകനെ അദ്ദേഹം വിദേശ കറന്‍സി കയ്യില്‍വെച്ചതിന്റെ പേരില്‍ പിടികൂടിയിരുന്നു. അനുരാഗ് കശ്യപ്, വിവേക് ഒബ്‌റോയി, രാം ഗോപാല്‍ വര്‍മ്മ എന്നീ ബോളിവുഡ് താരങ്ങളുടെ സ്വത്ത് അദ്ദേഹം റെയ്ഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷം വാങ്കഡേയും സംഘവും പിടിച്ചത് 17000 കോടി രൂപയുടെ മയക്കമരുന്നാണ്.

2020ല്‍ 60 പേരടങ്ങുന്ന മയക്കമരുന്ന് കടത്ത് സംഘത്തിന്റെ ആക്രമണത്തില്‍ വാങ്കഡേയ്‌ക്ക് പരിക്കേറ്റു. നിസ്സാര പരിക്കുകളോടെ വാങ്കഡേ രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ രണ്ട് സഹപ്രവര്‍ത്തകര്‍ക്ക് ഗുരുതരമായ പരിക്കേറ്റു.

ബോളിവുഡും മയക്കമരുന്ന ലോബിയും തമ്മിലുള്ള ബന്ധത്തിന്റെ പേരില്‍ റിയ ചക്രവര്‍ത്തിയെ വാങ്കഡേ ചോദ്യം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ബോളിവുഡ് ബാദ്ഷായുടെ മകനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ വീണ്ടും വാങ്കഡേ വാര്‍ത്തയാകുന്നു. എല്ലാ പഴുതുകളുമടച്ചാണ് ആര്യന്‍ ഖാന്റെ അറസ്റ്റ് എന്‍സിബി രേഖപ്പെടുത്തിയത്. വാങ്കഡേയുടെ നേതൃത്വത്തിലുള്ള ടീമായിരുന്നു ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആഡംബര കപ്പലില്‍ കയറിയത്.  

കപ്പലില്‍ ലഹരി പാര്‍ട്ടി നടക്കുന്നതിനിടെ യാത്രക്കാരെന്ന വ്യാജേന കപ്പലില്‍ കയറിയ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പ്രതികളെ നാടകീയമായി പിടികൂടുകയായിരുന്നു. ഇവരില്‍നിന്ന് എം.ഡി.എം.എ, കൊക്കെയ്ന്‍, ഹാഷിഷ് ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. തുടര്‍ന്ന് ഇവരെ മുംബൈയിലെ എന്‍.സി.ബി. ഓഫീസിലെത്തിച്ച് ചോദ്യംചെയ്യുകയായിരുന്നു. ഏകദേശം 17 മണിക്കൂറോളമാണ് ചോദ്യംചെയ്യല്‍ തുടര്‍ന്നത്. ഒടുവില്‍ ലഹരിമാഫിയകളുമായുള്ള ബന്ധത്തിന് ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതോടെയാണ് ഷാരൂഖിന്റെ മകന്‍ 23-കാരനായ മകന്‍ ആര്യന്‍ ഖാനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തത്.  

Tags: നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോലോകാരോഗ്യ സംഘടനമുംബൈഷാരൂഖ് ഖാന്‍മയക്കമരുന്ന്നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോലഹരിവസ്തുക്കള്‍ആര്യന്‍ ഖാന്‍സമീര്‍ വാങ്കഡെ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പെലെ ആശ്ലേഷിച്ച് അഭിനന്ദിച്ച ഇന്ത്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് ഹബീബിന് വിട

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Entertainment

ചെന്നൈയിലുണ്ടെന്ന് സൂര്യ; മുബൈയിലേക്ക് താമസം മാറിയെന്ന പ്രചാരണം നുണ, കുങ്കുവ ചിത്രീകരണം കഴിഞ്ഞു

Business

വായ്‌പയെടുത്തവർക്ക് ആശ്വാസനടപടിയുമായി റിസര്‍വ്വ് ബാങ്ക്; ഫ്ലോട്ടിങ്ങ് പലിശനിരക്കിന് പകരം ഫിക്സഡ് നിരക്കിലേക്ക് വായ്‌പയെടുത്തവര്‍ക്ക് മാറാം

India

ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെയും ബിജെപിയെ പിന്തുണയ്‌ക്കുന്നവരെയും രാക്ഷസരെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.