ചടയമംഗലം: ധാര്‍മിക ബോധത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതീകമായിരുന്നു സ്വാമി സത്യാനന്ദസരസ്വതിയെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. ജടായു രാമപ്പാറയില്‍ നടന്ന സ്വാമി സത്യാനന്ദ സരസ്വതി ജയന്തി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാമിജിയുടെ ഇച്ഛാശക്തിയുടെയും സങ്കല്പത്തിന്റെയും ഉദാഹരണമാണ് കോദണ്ഡരാമക്ഷേത്രം. ഗുരുപരമ്പരയുടെ അനുഗ്രഹം കൊണ്ടുമാത്രമാണ് നമുക്ക് ആദ്ധ്യാത്മിക ഉന്നതിയിലേയ്ക്ക് എത്തിച്ചേരാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോ.പൂജപ്പുര കൃഷ്ണന് നായര്‍, ഡോ.ബി.എസ്. പ്രദീപ്, എഴുകോണ്‍ വേണുക്കുട്ടന്‍, എസ്.അശോകന് എന്നിവര്‍ സംസാരിച്ചു. രാവിലെ സ്വാമിയുടെ ഉപദേവാലയത്തില്‍ ലളിതാ സഹസ്രനാമ ജപവും ഗണപതി ഹോമവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: