Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിപക്ഷത്തിന് ഗാന്ധിതത്വങ്ങള്‍ അറിയില്ലെന്ന് കപില്‍ സിബല്‍; വീണ്ടും കോണ്‍ഗ്രസിനെ കുത്തി കപില്‍ സിബല്‍

പ്രതിപക്ഷത്തിന് ഗാന്ധിതത്വങ്ങള്‍ അറിയില്ലെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വീണ്ടും. കോണ്‍ഗ്രസില്‍ ദേശീയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് ദല്‍ഹിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടാക്രമിച്ച ശേഷം വീണ്ടും ശനിയാഴ്ച കപില്‍ സിബല്‍ മൗനം വെടിഞ്ഞ് വിമര്‍ശനം തുടര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2021, 04:24 pm IST
in India

ന്യൂദല്‍ഹി: പ്രതിപക്ഷത്തിന് ഗാന്ധിതത്വങ്ങള്‍ അറിയില്ലെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വീണ്ടും. കോണ്‍ഗ്രസില്‍ ദേശീയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് ദല്‍ഹിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടാക്രമിച്ച ശേഷം വീണ്ടും ശനിയാഴ്ച കപില്‍ സിബല്‍ മൗനം വെടിഞ്ഞ് വിമര്‍ശനം തുടര്‍ന്നു. ഗാന്ധി ജയന്തി ദിനത്തില്‍ സബര്‍മതി ആശ്രമത്തില്‍ എത്തിയതായിരുന്നു അദ്ദേഹം. 

‘പ്രതിപക്ഷത്തിന് നുണകളുടെ കൊടുങ്കാറ്റ് സൃഷ്ടിക്കാന്‍ മാത്രമേ അറിയൂ. പ്രതിപക്ഷം ഗാന്ധിയെക്കുറിച്ച് സംസാരിക്കും. പക്ഷെ അവര്‍ക്ക് അദ്ദേഹത്തിന്റെ തത്വങ്ങള്‍ അറിയില്ല,’- തന്റെ വീടാക്രമിച്ച കോണ്‍ഗ്രസുകാരെ കൂടി ലാക്കാക്കിയായിരുന്നു ഗാന്ധി ജയന്തി ദിനത്തില്‍ കപില്‍ സിബലിന്റെ പ്രതികരണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദല്‍ഹിയിലെ കപില്‍ സിബലിന്റെ വീടാക്രമിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്തിരുന്നു.  

കഴിഞ്ഞ കുറച്ചുനാളുകളായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമതിയിലേക്ക് അധ്യക്ഷനുള്‍പ്പെടെയുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്ന് സോണിയാഗാന്ധിയോട് കപില്‍ സിബലുള്‍പ്പെടെയുള്ള 23 പഴയ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യമുയര്‍ത്തുകയാണ്. ഇവരെ ജി-23 എന്ന ലേബലിട്ട് വിമത നേതാക്കളായാണ് സോണിയ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കണക്കാക്കുന്നത്.

കപില്‍ സിബലിന്റെ ദല്‍ഹിയിലെ വീടിന് നേരെ നടന്ന ആക്രമണത്തെ ശശിതരൂര്‍, മനീഷ് തിവാരി, ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ എന്നിവര്‍ അപലപിച്ചിരുന്നു. ഇവരെല്ലാം ജി-23ല്‍ ഉള്‍പ്പെട്ട നേതാക്കളാണ്. ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ പേര് നാമനിര്‍ദേശം ചെയ്യാതെ കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്ക് തുറന്ന തെരഞ്ഞെടുപ്പ് വേണമെന്നും ഇവര്‍ ആവശ്യമുയര്‍ത്തിയിരിക്കുകയാണ്.  

സോണിയാഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ശൈലികളെ കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. നട് വര്‍ സിങ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കാതെ, സ്വന്തം ഇഷ്ടത്തിനനുസരിച്ച് കോണ്‍ഗ്രസില്‍ തീരുമാനങ്ങള്‍ നടപ്പാക്കുന്ന രാഹുല്‍ ഗാന്ധിയുടെ രീതി ശരിയല്ലെന്നും മോദിയെ വെല്ലുവിളിക്കാന്‍ രാഹുല്‍ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസില്‍ ഒരു നേതാവും ഇല്ലെന്നും നട് വര്‍ സിങ് വിമര്‍ശിച്ചിരുന്നു. ജിഗ്നേഷ് മേവാനിയും കനയ്യകുമാറും പോലെയുള്ള കോണ്‍ഗ്രസ് പാരമ്പര്യമില്ലാത്ത നേതാക്കളെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരുന്നതിനെയും ഈ നേതാക്കള്‍ വിമര്‍ശിക്കുന്നു. 

Tags: Rahul GandhicongressattackSonia GandhiGandhijiKapilGandhi Jayanthiകപില്‍ സിബല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.