ലക്നൗ : ശിവസേനയും കോണ്‍ഗ്രസും ലിബറലുകളും ചേര്‍ന്ന് വേട്ടയാടുന്ന ബോളിവുഡ് നടി കങ്കണ റണാവത്തിനെ ബ്രാന്‍ഡ് അംബാസഡറാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് സർക്കാരിന്റെ വൺ ഡിസ്ട്രിക്റ്റ് വൺ പ്രൊഡക്റ്റ് (ഒരു ജില്ലയില്‍ ഒരു ഉല്പന്നം) പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായാണ് കങ്കണ റണാവത്തിനെ തെരഞ്ഞെടുത്തിരിക്കുന്നത് .
വെള്ളിയാഴ്ച കങ്കണയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുണ്ടായ കൂടിക്കാഴ്ചയുടെ ഭാഗമായാണ് പ്രഖ്യാപനം . ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സ്വപ്നപദ്ധതികളിലൊന്നാണ് ഒരു ജില്ല, ഒരു ഉല്പന്നം. സംസ്ഥാനത്തെ ഓരോ ജില്ലയിലും ഉള്ള തദ്ദേശീയവും പ്രത്യേകവുമായ ഉൽപ്പന്നങ്ങളും കരകൗശലവസ്തുക്കളും പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി.
പുതിയ ചിത്രമായ തേജസിന്റെ മൊറാദാബാദ് ഷെഡ്യൂൾ പൂർത്തിയാക്കിയാണ് കങ്കണ ലക്നൗവിൽ എത്തിയത് . രാമജന്മ ഭൂമി പൂജയിൽ ഉപയോഗിച്ച നാണയം സമ്മാനമായി നൽകിയാണ് കങ്കണയെ യോഗി സ്വീകരിച്ചത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: