ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള ഒരു കോണ്‍ഗ്രസ് നേതാവിനും പ്രധാനമന്ത്രി മോദിയെ വെല്ലുവിളിക്കാനാവില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയുമായ കെ. നട് വര് സിങ്.
രാഹുല്‍ ഗാന്ധിയ്ക്ക് പ്രധാനമന്ത്രി മോദിയുടെ മുന്നില്‍ നിവര്‍ന്ന് നില്ക്കാന് സാധിക്കുമോ? മോദി ഒരു ഗംഭീര പ്രാസംഗികനാണ്. അദ്ദേഹം ധീരനും നിര്‍ഭയനുമാണ്. – അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ അടിത്തറ ഒലിച്ചുപോയതിന് കാരണം ഗാന്ധി കുടുംബമാണെന്നും അദ്ദേഹം ആരോപിച്ചു. വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ബിജെപിയെ തോല്പിക്കാനാവില്ല. പാര്‍ട്ടിയില്‍ ഒരു സ്ഥാനവും വഹിക്കാതെ എല്ലാ തീരുമാനങ്ങളും നിയന്ത്രിക്കുകയാണ് രാഹുല്‍. ഇത് ശരിയല്ല.- നട് വര്‍സിംഗ് ചൂണ്ടിക്കാട്ടി.
രാഹുല്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് ഇന്നത്തെ കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് കാരണമെന്നും നട് വര് സിങ് പറഞ്ഞു. പഞ്ചാബ്, കേരളം , ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു നട് വര്സിങിന്റെ ഈ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: