ന്യൂദല്‍ഹി: ശബരിമലയിലെ ചെമ്പോല തീട്ടൂരമെന്ന പേരില്‍ മോന്‍സന്റെ താളിയോല ഉപയോഗിച്ച് വ്യാജപ്രചരണം നടത്തിയ സിപിഎമ്മും ദേശാഭിമാനി പത്രവും ഹൈന്ദവ സമൂഹത്തോട് പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ്. ശബരിമലയിലെ ആചാരങ്ങളെ തകര്‍ക്കാന്‍ വേണ്ടി മോന്‍സുമായി ചേര്‍ന്ന് സിപിഎം നടത്തിയ ഗൂഢാലോചനയാണ് ഇതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. ശബരിമല ആചാര സംരക്ഷണ സമരത്തെ തകര്‍ക്കാന്‍ നടത്തിയ ഗൂഢാലോചനയാണ് ചെമ്പോല തീട്ടൂരമെന്നും നാഗേഷ് ആരോപിച്ചു.
മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാരും പൊലീസും അറിഞ്ഞിട്ടും സംരക്ഷണം നല്‍കിയത് ഹൈന്ദവാചാരങ്ങള്‍ തകര്‍ക്കുന്നതിനും ഇയാളുടെ കയ്യില്‍ നിന്ന് കള്ളതെളിവുകള്‍ വാങ്ങി കൂട്ടാനായിരുന്നുവെന്നും നാഗേഷ് പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ തണലിലാണ് ഇയാള്‍ കേരളത്തിന്റെ പൈതൃകം തകര്‍ക്കാന്‍ ശ്രമിച്ചത്.
മോന്‍സണ് സഹായം നല്‍കിയ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കണമെന്നും സംസ്ഥാന സെക്രട്ടറി എ.നാഗേഷ് ആവശ്യപ്പെട്ടു. മുന്‍ ഡിജിപി അടക്കമുള്ളവര്‍ ഇയാള്‍ക്ക് ഒത്താശ നല്‍കിയെന്ന് പറയുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം അഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജനാണ്. കേരള പോലീസിനെ ക്രിമിനലുകള്‍ക്ക് സഹായം നല്‍കാനായി കയറൂരിവീട്ടിരിക്കുകയാണ് മുഖ്യമന്ത്രിയെന്നും നാഗേഷ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: