തിരുവനന്തപുരം: കേരളത്തില്‍ വിപ്ലവതീവ്രത നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാന്‍ സിപി ഐയും സിപിഎമ്മും അവരുടെ വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളും സ്ഥിരം അതിഥിയായി ക്ഷണിച്ച തീപ്പൊരി നേതാവായിരുന്നു കനയ്യ. ഇപ്പോള്‍ എല്ലാ വിപ്ലവത്തെയും തള്ളിപ്പറഞ്ഞ് കനയ്യ കോണ്‍ഗ്രസില്‍ അവസരവാദമുതലെടുപ്പുമായി ചേക്കേറിയപ്പോള്‍ വെട്ടിലായത് സിപി ഐയും സിപിഎമ്മും അവരുടെ യുവജന-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും.
ഉറപ്പുള്ള വിപ്ലവത്തിന്റെ മൂലധനമായാണ് അവര്‍ കനയ്യയെ കേരളത്തില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ എഴുന്നെള്ളിച്ചത്. ഇന്ത്യയിലെ ചെഗുവേര എന്നും വിപ്ലവത്തിന്റെ കനല് തരി എന്നുമൊക്കെ മറയില്ലാത്ത അതിശയോക്തികളായിരുന്നു കേരളത്തിലെ ഇടതുയുവനേതാക്കളെല്ലാം വാരിച്ചൊരിഞ്ഞത്. കനയ്യ അവസരങ്ങള്‍ തേടി കോണ്‍ഗ്രസിലേക്ക് പോയപ്പോള്‍ അണികളോടും ജനങ്ങളോടും എന്ത് സമാധാനം പറയുമെന്നറിയാതെ ഇരുട്ടില്‍ത്തപ്പുകയാണ് സിപി ഐ-എഐവൈഎഫ്-എഐഎസ്എഫ് നേതാക്കള്‍. അതുപോലെ ഡിവൈഎഫ് ഐ-എസ് എഫ് ഐനേതാക്കളും.
കേരളത്തില്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും കനയ്യ കുമാറിനെ എഴുന്നെള്ളിച്ചിരുന്നു. അദ്ദേഹത്തിന്റെ ആസാദി ഗാനവും കേരളത്തെ ഇളക്കിമറിച്ചിരുന്നു. വര്‍ഗ്ഗസമരത്തി അന്ന് മോദിയേയും രാഹുല്‍ഗാന്ധിയെയും ഒരു പോലെ തള്ളിപ്പറഞ്ഞ് കയ്യടി വാങ്ങിപ്പോയ നേതാവാണ് ഒരു പ്രഭാതത്തില്‍ സ്വന്തം നേതാക്കന്മാരോട് പോലും പറയാതെ കോണ്‍ഗ്രസ് കൂടാരത്തില്‍ പോയത്.
സിപിഐയ്ക്ക് വേഗവും വിപ്ലവവും പോരെന്ന് പറഞ്ഞാണ് കനയ്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും ഇപ്പോള്‍ പടിയിറങ്ങിയത്. ഇതോടെ കനയ്യയെ തള്ളിപ്പറയുന്ന തിരക്കിലാണ് സിപിഐ നേതാക്കള്‍. ദേശീയ നേതാവ് ഡി. രാജയാണ് ആദ്യം കനയ്യയെ വിമര്‍ശിച്ചത്. പിന്നാലെ കാനം രാജേന്ദ്രനും കെ.ഇ. ഇസ്മയിലും പന്ന്യന്‍ രവീന്ദ്രനും തള്ളിപ്പറയല്‍ തുടരുകയാണ്. എന്തായാലും വിപ്ലവം പുതച്ചുവന്ന വഞ്ചകനായിരുന്നു കനയ്യ എന്ന നേതാക്കളുടെ പ്രസ്താവന പക്ഷെ അണികള്‍ക്കിടയില്‍ പെട്ടെന്ന് ദഹിക്കാന്‍ പ്രയാസമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: