കോട്ടയം: കുമാരനല്ലൂരിൽ വീടുനിര്‍മ്മാണത്തിന് തടസ്സവാദവുമായി ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ഒരു പറ്റം ആള്‍ക്കാര്‍ വീട്ടുമയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. കോട്ടയം നഗരസഭയിലെ കുമാരനല്ലൂര്‍ ഏഴാം വാര്‍ഡില്‍ പുതിയതായി വീടു നിര്‍മ്മിക്കുന്ന ഒറ്റയില്‍ വീട്ടില്‍ ടോംമോന്‍ ബാബുവിനെയാണ് ഐഎന്‍ടിയുസി തൊഴിലാളികളായ ചിലര്‍ ഭീഷണി മുഴക്കിയത്.
ബാങ്കില്‍ നിന്നും വായ്‌പയെടുത്താണ് ടോംമോൻ വീടു നിര്‍മ്മിക്കുന്നത്. ഇദ്ദേഹം നേരിട്ടാണ് പണികള്‍ ചെയ്യിക്കുന്നത്. അതിനിടെ വീടിന്റെ വാര്‍ക്കപ്പണി തങ്ങളാണു ചെയ്യുന്നതെന്നു കാണിച്ച് വീട്ടുടമയ്‌ക് ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി ടോണി തോമസ് എന്നയാള്‍ ഓരോ പണിക്കുമുള്ള കൂലി നിരക്ക് ഉള്‍പ്പെടെ രേഖപ്പെടുത്തിയ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ വീട്ടുടമ ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്കി.
ഇന്നലെ രാവിലെ വാര്‍ക്കപ്പണി ആരംഭിച്ചപ്പോള്‍ ഐഎന്‍ടിയുസി നേതാവിന്റെ നേതൃത്വത്തില്‍ ഇരുപതോളം പേര്‍ സംഘടിച്ചെത്തി പണി തടയുവാന്‍ ശ്രമിച്ചു. ഉടന്‍ തന്നെ വീട്ടുടമ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും എസ്എച്ച്ഒ കെ.ഷിജിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തുകയും ചെയ്തു. ഈ സമയം വര്‍ക്കപ്പണിയില്‍ നിന്നും ഐഎന്‍ടിസിയെ ഒഴിവാക്കിയെന്നും പ്രതികാരമായി രാത്രിയില്‍ വന്ന് വാര്‍ക്കയുടെ തട്ടും തൂണും തകര്‍ക്കുമെന്നും തടസ്സവാദവുമായി എത്തിയവര്‍ ഭീഷണി മുഴക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: