ന്യൂദല്‍ഹി: സിപിഐയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ. കോണ്‍ഗ്രസില്‍ ചേര്‍ന്നതിലൂടെ കനയ്യ ചെയ്തത് കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചനയാണ്. ആളുകള്‍ വരികയും വഞ്ചിച്ചുപോവുകയും ചെയ്യം. അപ്പോഴും സിപിഐ മുന്നോട്ടതന്നെ പോകുമെന്നും രാജ അവകാശപ്പെട്ടു.
എഐസിസി ആസ്ഥാനത്തെത്തിയാണ് കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇരുവരും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം ഡല്‍ഹിയിലെ ഐടിഒയിലെ രക്തസാക്ഷി പാര്‍ക്കില്‍ എത്തുകയും ഭഗത് സിംഗിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തിരുന്നു.
പാര്‍ട്ടി ഓഫീസിലെ തന്റെ മുറക്കുള്ളില്‍ സ്ഥാപിച്ചിരുന്ന എസി ഊരികൊണ്ടാണ് കനയ്യകുമാര്‍ കോണ്‍ഗ്രസിലേക്ക് പോയത്. പാര്‍ട്ടി ബിഹാര്‍ ഘടകത്തിന്റെ പട്നയിലെ ഓഫീസില്‍ നിന്നാണ് കനയ്യ എസി നീക്കം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: