കൊല്‍ക്കത്ത : ഭവാനിപ്പൂര്‍ തെരഞ്ഞെടുപ്പ് മുന്‍കൂട്ടി നിശ്ചയിച്ച സമയക്രമം അനുസരിച്ച് തന്നെ നടക്കും. തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാന്‍ ആവില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ഭവാനിപ്പൂരില്‍ വേഗം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. ഇതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.
നന്ദിഗ്രാമില്‍ തോറ്റ മമതയ്‌ക്ക് ഭവാനിപ്പൂരില്‍ വിജയിക്കേണ്ടത് അനിവാര്യമാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ ബിജെപിയുടെ സുവേന്ദു അധികാരിയോട് തോറ്റിരുന്നു. ഇതോടെ മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ മമതയ്‌ക്ക് മത്സരിക്കാനായി ഭവാനിപൂര്‍ എംഎല്‍എ സൊവന്‍ ദേബ് ചാറ്റര്‍ജി എംഎല്‍എ സ്ഥാനം രാജിവെച്ച് മത്സരിക്കാന്‍ അവസരമുണ്ടാക്കി നല്‍കുകയായിരുന്നു. സെപതംബര്‍ 30നാണ് ഭവാനിപ്പൂര്‍ ഉപ തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഓക്ടോബര്‍ 3ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: