ന്യൂദല്‍ഹി: രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി മംഗള്യാന് ദൗത്യം തുടരുന്നു. ആറു മാസത്തെ ദൗത്യ കാലാവധിക്കായി നിര്‍മിച്ച ഇന്ത്യയുടെ ചാന്ദ്ര ദൗത്യ പേടകം മാഴ്സ് ഓര്‍ബിറ്റര്‍-മംഗള്യാന് ആണ് ഇപ്പോള്‍ ഏഴ് വര്‍ഷം പൂര്‍ത്തിക്കി ഭ്രമണപഥത്തില്‍ കറങ്ങുന്നത്.
ചൊവ്വയിലെ ജലസാന്നിധ്യം, അന്തരീക്ഷഘടന, അണുവികിരണങ്ങള്‍ എന്നിവയുടെ പഠനത്തിനാണു മംഗള്യാന് വിക്ഷേപിച്ചത്. പേടകം മൂന്ന് ചൊവ്വാ വര്‍ഷങ്ങള്‍ പിന്നിട്ടു. ഭൂമിയിലെ രണ്ട് വര്‍ഷമാണു ചൊവ്വയിലെ ഒരു വര്‍ഷം. ഓരോ സീസണിലും ചൊവ്വയിലുണ്ടാകുന്ന മാറ്റങ്ങള്‍ കൃത്യമായി ഒപ്പിയെടുക്കാന്‍ പേടകത്തിനു കഴിഞ്ഞു.
മംഗള്യാന് പകര്‍ത്തിയ ആയിരക്കണക്കിനു ചിത്രങ്ങള്‍ ഉപയോഗിച്ച് ഐഎസ്ആര്‍ഒ ചൊവ്വയുടെ അറ്റ്ലസ് തയാറാക്കിയിട്ടുണ്ട്. മംഗള്‍യാനില്‍ നിന്നുള്ള വിവരങ്ങള്‍ വിവിധ രാജ്യങ്ങളില്‍ ഗവേഷണത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്. 2013 നവംബര്‍ അഞ്ചിനാണ് മംഗള്യാന് വിക്ഷേപിച്ചത്. 2014 സെപ്റ്റംബര്‍ 24ന് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പേടകം എത്തി.
മംഗള്യാന് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയെന്നും എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചെന്നും ഇസ്രോ കേന്ദ്രം അറിയിച്ചു. ഒരു വര്‍ഷത്തേക്കു കൂടി മംഗള്യാന് വിജയകരമായി പ്രവര്‍ത്തിക്കുമെന്ന് പ്രോഗ്രാം ഡയറക്ടര്‍ എം. അണ്ണാദുരൈ പറഞ്ഞു. പേടകത്തിന്റെ വിജയത്തില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് അന്നത്തെ ഇസ്രോ ചെയര്മാന് കെ. രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: