പട്ന: ചൊവ്വാഴ്ച വൈകുന്നരം കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ പാര്‍ട്ടി ഓഫീസിലെ തന്റെ മുറക്കുള്ളില്‍ സ്ഥാപിച്ചിരുന്ന എസി ഊരിമാറ്റി കനയ്യകുമാര്‍. പാര്‍ട്ടി ബിഹാര്‍ ഘടകത്തിന്റെ പട്നയിലെ ഓഫീസില്‍ നിന്നാണ് കനയ്യ എസി നീക്കം ചെയ്തത്.
എന്നാല്‍ എസി അദേഹം സ്വന്തമായി വാങ്ങിയതാണെന്നും അത് കൊണ്ടുപോകുന്നതില്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുംതന്നെയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി രാംനരേശ് പാണ്ഡെയ് പറഞ്ഞു. അതിന്റെ അര്‍ഥം കനയ്യ പാര്‍ട്ടി വിട്ട് പോകുമെന്നല്ലെന്നും അദേഹം വാദിച്ചു.
ഇന്ന് വൈകുന്നേരം കന്നയയ്യകുമാര് സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് ചേരുന്ന ചടങ്ങില്‍ ജിഗ്നേഷ് മേവാനി ഒപ്പംകാണുമെങ്കിലും മറ്റൊരു ദിവസമായിരിക്കും മേവാനിയുടെ പാര്‍ട്ടി പ്രവേശം. നല്‍കേണ്ട സ്ഥാനമാനങ്ങളെ പറ്റി മേവാനിയുമായുള്ള ചര്‍ച്ച കോണ്‍ഗ്രസ് തുടരുന്നതിനാലാണിത്.
കനയ്യകുമാര്‍ പാര്ട്ടിവിടുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ നിഷേധിച്ചിരുന്നു. എന്നാല്‍ വിവാദങ്ങളോട് പ്രതികരിക്കാന്‍ കനയ്യ കുമാറും തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: