ലഖ്നൗ: ആയിരത്തിലേറെ പേരെ നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതംമാറ്റിയെന്ന കേസില്‍ മൂന്നു പേര് കൂടി പിടിയില്‍. ഭീകരവിരുദ്ധ സ്ക്വാഡിന്റെ പിടിയിലായ മൗലവി മൗലാനാ കലീം സിദ്ദിഖിയുടെ അനുയായികളായ കുനാല്‍ ചൗധരി, മുഹമ്മദ് ഹാഫീസ് ഇദ്രിസ്, മുഹമ്മദ് സലീം എന്നിവരാണ് പിടിയിലായത്.
രാജ്യത്തൊട്ടാകെയുള്ള വലിയ മതപരിവര്‍ത്തന മാഫിയയിെല കണ്ണികളാണ് ഇവര്‍. സിദ്ദിഖിയെ കോടതി ഒക്ടോബര്‍ അഞ്ചു വരെ റിമാന്‍ഡ് ചെയ്തു. കേസില്‍ ഇതുവരെ പതിമൂന്നുപേരാണ് പിടിയിലായിട്ടുള്ളത്. മുഫ്തി ജഹാംഗീര്‍ ആലം ക്വാസ്മി, മുഹമ്മദ് ഉമര്‍ ഗൗതം എന്നിവര്‍ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ നടത്തുന്ന ഇസ്ലാമിക ദവാ സെന്ററായിരുന്നു മതംമാറ്റങ്ങളുടെ കേന്ദ്രം. ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന അല്ഫലാല ട്രസ്റ്റില്‍ നിന്ന് ഗൗതവും കൂട്ടാളികളും 57 കോടി രൂപയാണ് മതംമാറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: