ഇസ്ലാമബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തുറമുഖ നഗരിയായ ഗ്വാദറിലുണ്ടായ സ്ഫോടനത്തില്‍ മുഹമ്മദലി ജിന്നിയുടെ പ്രതിമ തകര്‍ന്നു. 2021ന്റെ തുടക്കത്തില്‍ സ്ഥാപിച്ച പാകിസ്ഥാന് സ്ഥാപകനേതാവായ മുഹമ്മദലി ജിന്നയുടെ പ്രതിമയാണ് സ്ഫോടനത്തില്‍ പാടെ തകര്‍ന്നത്.
പ്രതിമയുടെ പിന്നില്‍ വെച്ച നിയന്ത്രിത സ്ഫോടക വസ്തു (ഐഇഡി) പൊട്ടിത്തെറിച്ചാണ് പ്രതിമ തകര്‍ന്നത്. സ്ഫോടനത്തിന്റെ ഉത്തരാവാദിത്വം നിരോധിക്കപ്പെട്ട സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി(ബിഎല്‍എ) ഏറ്റെടുത്തു. ബലൂച് ലിബറേഷന്‍ ആര്‍മിയുടെ വക്താവ് ബബ്ഗര്‍ ബലൂച് ആണ് സ്ഫോടനത്തിന് പിന്നീല് ബിഎല്‍എ ആണെന്ന് ട്വീറ്റിലൂടെ അറിയിച്ചത്.
പൊതുവേ സുരക്ഷിതപ്രദേശമായി അറിയപ്പെടുന്ന സ്ഥലമാണ് ഗ്വാദര്‍ തുറമുഖനഗരി. എന്നാല്‍ വിനോദ സഞ്ചാരികളുടെ വേഷത്തില്‍ എത്തിയാണ് ബലൂച് ലിബറേഷന്‍ ആര്‍മി പ്രവര്‍ത്തകര്‍ പ്രതിമയുടെ പിന്നില്‍ നിയന്ത്രിത സ്ഫോടക വസ്തു (ഐഇഡി) സ്ഥാപിച്ചത്. ഗ്വാദര്‍ ഡപ്യൂട്ടി കമ്മീഷണര്‍ റിട്ട. മേജര്‍ അബ്ദുള്‍ കബീര്‍ഖാനാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും അബ്ദുള്‍ കബീര്ഖാന് പറയുന്നു.
അതേ സമയം ബലൂചിസ്ഥാന്റെ മുന്‍ ആഭ്യന്തരമന്ത്രിയും ഇപ്പോള്‍ സെനറ്ററുമായ സര്‍ഫ്രാസ് ബുഗ്തി അക്രമത്തെ അപലപിച്ചു. പാകിസ്ഥാന്റെ പ്രത്യയശാസ്ത്രത്തിനെതിരായാണ് ഗ്വാദറില്‍ ജിന്നയുടെ പ്രതിമ തകര്‍ത്തത്. ഇവരെ പണ്ട് സിയാറത്തില്‍ ജിന്നയുടെ ഖ്വെയ്ദ്- ഇ -അസം ബംഗ്ലാവ് തകര്‍ത്തവരെ ശിക്ഷിച്ചതുപോലെ ശിക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
2013ലാണ് ബലൂച് തീവ്രവാദികള്‍ ജിന്ന ക്ഷയം ബാധിച്ച അവസാനനാളുകളില്‍ താമസിച്ച 121 വര്‍ഷം പഴക്കമുള്ള ബംഗ്ലാവ് വെടിമരുന്നുപയോഗിച്ച് സ്ഫോടനത്തില്‍ തകര്‍ത്തിരുന്നു. ഈ സ്ഫോടനത്തില്‍ ഫര്‍ണീച്ചറുകളും സ്മാരകവസ്തുക്കളും വരെ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. പിന്നീട് ഇതിനെ ദേശീയ സ്മാരമാക്കി പാകിസ്ഥാന് പ്രഖ്യാപിക്കുകയായിരുന്നു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബലൂചിസ്ഥാനില്‍ അക്രമങ്ങള്‍ അരങ്ങേറുകയാണ്. ഇതിനെല്ലാം പിന്നീല് ബലൂച് ദേശീയ ആര്‍മിയാണ്. ഈയിടെ ഗ്വാദറിന്റെ കിഴക്കന്‍ ബേ എക്സ്പ്രസ് പ്രൊജക്ടില്‍ ചൈനീസ് എഞ്ചിനീയര്‍മാര്‍ സഞ്ചരിച്ച വാഹനപ്പടയ്ക്ക് നേരെ ബലൂച് ദേശീയ ആര്‍മി ആക്രമണം നടത്തിയിരുന്നു. ഇതില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെടുകയും ഒരു ചൈനീസ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു.
അഫ്ഗാനിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദസംഘടനയാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി. പാകിസ്ഥാന് സര്‍ക്കാര്‍ ഇവരെ തീവ്രവാദസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. ബലൂചികളായവര്‍ക്ക് സ്വയംഭരണാവകാശം നല്‍കണമെന്നാവശ്യപ്പെട്ട് 2004 മുതല്‍ പാകിസ്ഥാന് സര്‍ക്കാരിനെതിരെ ശക്തമായ സായുധസമരമാണ് ബലൂച് ലിബറേഷന്‍ ആര്‍മി നടത്തിവരുന്നത്. പാകിസ്ഥാനില്‍ നിന്നും വേറിട്ടുള്ള സ്വതന്ത്രരാജ്യമായി ബലൂചിസ്ഥാനെ പ്രഖ്യാപിക്കണമെന്നതാണ് സംഘടനയുടെ ആത്യന്തിക ലക്ഷ്യം. ബലൂചിസ്ഥാന്‍ പ്രദേശത്ത് നിന്നും ബലൂചികളല്ലാത്തവരെ കൊന്നുതള്ളി സംഘടന ഗോത്രശുദ്ധീകരണവും നടത്തിവരുന്നു. പാകിസ്ഥാന് അധികൃതര്‍ക്ക് നേരെ 2000ല്‍ ബോംബാക്രമണങ്ങളുടെ ഒരു പരമ്പര തന്നെ അഴിച്ചുവിട്ടതോടെയാണ് ബലൂച് ലിബറേഷന്‍ ആര്‍മി പാകിസ്ഥാന് സര്‍ക്കാരിന്റെ ശ്രദ്ധയാകര്‍ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: