Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഇന്ത്യ തുറന്നിരിക്കുന്നു’-ഭാരതബന്ദിനെതിരായ ട്വിറ്റര്‍ പ്രചാരണം ട്രെന്‍ഡിങ്; രാജ്യം തുറന്നിരുന്നെന്ന് കാണിക്കുന്ന ചിത്രങ്ങളാല്‍ നിറഞ്ഞ് ട്വിറ്റര്‍

വിവിധ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത ബന്ദിനെതിരെ 'ഇന്ത്യ തുറന്നിരിക്കുന്നു' എന്ന് കാണിച്ചുകൊണ്ടുള്ള പ്രചാരണം ട്വിറ്ററില്‍ ട്രെന്‍ഡിങ്. ഭാരതബന്ദ് പരാജയമായിരുന്നെന്നും ഭാരതബന്ദ് നടന്ന തിങ്കളാഴ്ച രാജ്യത്തുടനീളം ഗതാഗതം സുഗമമായിരുന്നുവെന്നും കടകള്‍ തുറന്നുപ്രവര്‍ത്തിച്ചെന്നും കാണിക്കുന്ന വീഡിയോകളും ചിത്രങ്ങളും ഇന്ത്യയിലെ പല ഭാഗങ്ങളില്‍ നിന്നും ട്വിറ്റര്‍ ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2021, 05:39 pm IST
in India

ന്യൂദല്‍ഹി: വിവിധ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത ബന്ദിനെതിരെ ‘ഇന്ത്യ തുറന്നിരിക്കുന്നു’ എന്ന് കാണിച്ചുകൊണ്ടുള്ള പ്രചാരണം ട്വിറ്ററില്‍ ട്രെന്‍ഡിങ്. ഭാരതബന്ദ് പരാജയമായിരുന്നെന്നും ഭാരതബന്ദ് നടന്ന തിങ്കളാഴ്ച രാജ്യത്തുടനീളം ഗതാഗതം സുഗമമായിരുന്നുവെന്നും കടകള്‍ തുറന്നുപ്രവര്‍ത്തിച്ചെന്നും കാണിക്കുന്ന വീഡിയോകളും ചിത്രങ്ങളും ഇന്ത്യയിലെ പല ഭാഗങ്ങളില്‍ നിന്നും ട്വിറ്റര്‍ ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

ട്വിറ്റര്‍ ഉപയോക്താക്കള്‍ ആവേശപൂര്‍വ്വം പോസ്റ്റ് ചെയ്ത വീഡിയോകളും ചിത്രങ്ങളും നിറഞ്ഞതോടെ ‘ഇന്ത്യ തുറന്നിരിക്കുന്നു’ (ഇന്ത്യ ഓപ്പണ്‍) എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗായി മാറുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ആറ് മണിക്കാണ് ഭാരതബന്ദ് ആരംഭിച്ചത്. 40ഓളം കര്‍ഷകസംഘടനകളും 15 ട്രേഡ് യൂണിയനുകളും പ്രതിപക്ഷപാര്‍ട്ടികളും ഭാരതബന്ദില്‍ പങ്കെടുത്തിരുന്നു.

എന്നാല്‍ ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, കര്‍ണ്ണാടക, അസം, തെലുങ്കാന തുടങ്ങി ഒട്ടേറെ സംസ്ഥാനങ്ങളില്‍ ജനജീവിതം സാധാരണായി തുടര്‍ന്നിരുന്നു. മറ്റ് സംസ്ഥാനങ്ങളിലും പൊതുഗതാഗതത്തിന് തടസ്സമുണ്ടായില്ല. സര്‍ക്കാര്‍ ഓഫീസുകളും മാര്‍ക്കറ്റുകളും തുറന്നുപ്രവര്‍ത്തിച്ചു.

ട്വിറ്റര്‍ ഉപയോക്താക്കള്‍ അവരവരുടെ നഗരങ്ങളിലെ ചിത്രങ്ങളായിരുന്നു പങ്കുവെച്ചത്. ‘എന്റെ നഗരം പൂര്‍ണ്ണമായും തുറന്നിരുന്നു. സൂറത്ത് ഭാരത് ബന്ദിനെ പിന്തുണച്ചില്ല,’ ശുഭം പഥക് ട്വീറ്റ് ചെയ്തു.

‘സംയുക്ത കിസാന്‍ മോര്‍ച്ച പദ്ദതി പരാജയപ്പെട്ടു. ഇന്ന് രാജ്യം പൂര്‍ണ്ണമായും തുറന്നു. നിങ്ങള്‍ക്ക് ആഗ്രഹിക്കുന്നിടത്ത് പോകാം, ആര്‍ക്കും നിങ്ങളെ തടയാനാവില്ല.,’ അമിത് സെന്‍ എന്ന ബ്ലോഗര്‍ ചെയ്ത ട്വീറ്റാണിത്.

‘ഇന്ത്യ അടഞ്ഞുകിടക്കുന്നില്ല… എല്ലാം ഇവിടെ സാധാരണനിലയിലാണ്,’- പ്രിന്‍സ് രാജ് ട്വീറ്റില്‍ പറയുന്നു.

ഭാരത് ബന്ദ് ഇന്ത്യയുടെ ധനകാര്യതലസ്ഥാനമായ മുംബൈയില്‍ കാര്യമായ ചലനമുണ്ടാക്കിയില്ലെന്ന് ഒരു പൊലീസ് ഒഫീസര്‍ പറഞ്ഞതായി പിടി ഐ വാര്‍ത്താ ഏജന്‍സി പറയുന്നു. അരുണാചല്‍പ്രദേശില്‍ പൊതുഗതാഗതം, ബാങ്കുകള്‍, വാണിജ്യസ്ഥാപനങ്ങള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിച്ചു. അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍ സമരമൊന്നും ഉണ്ടായില്ല.

ദല്‍ഹിയില്‍ ഓട്ടോ, ടാക്‌സി യൂണിയനുകളും നിരവധി വ്യാപാരസംഘടനകളും ഭാരതബന്ദിന്റെ ഭാഗമായ പണിമുടക്കില്‍ പങ്കെടുത്തില്ല.

കാര്‍ഷികബില്ലിനെതിരായ അഖിലേന്ത്യാ ബന്ദ് പൊളിഞ്ഞെന്ന് വ്യാപാരികളുടെ അഖിലേന്ത്യ സംഘടന. രാജ്യത്തുടനീളം വിപണികള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎ ഐടി) അഖിലേന്ത്യാപ്രസിഡന്‍റ് ബി.സി. ഭാര്‍തിയ പറഞ്ഞു.

വ്യാപാരികള്‍ക്ക് സമരത്തില്‍ പങ്കെടുക്കാന്‍ യാതൊരു താല്‍പര്യവും ഉണ്ടായിരുന്നില്ലെന്ന് സി എ ഐടി ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഖണ്ഡേല്‍വാളും പറഞ്ഞു. കടുത്ത നിലപാടിലൂടെ ഒരു പ്രശ്‌നവും പരിഹരിക്കാന്‍ സാധിക്കില്ലെന്നും കര്‍ഷകരുടെ പ്രസ്ഥാനത്തിന് പ്രസക്തി നഷ്ടപ്പെട്ടുവെന്നും ഭാര്‍തിയയും ഖണ്ഡേല്‍വാളും പറഞ്ഞു.  

തമിഴ്‌നാട്ടില്‍ ഭാരത ബന്ദ് പ്രത്യേകിച്ച് ഒരു ചലനവും ഉണ്ടാക്കിയില്ല. പൊതുജനങ്ങളും അടച്ചിടലിനോട് സഹകരിച്ചില്ല. ചെന്നൈ, കോയമ്പത്തൂര്‍, മധുരൈ, ഈറോഡ്, സേലം, ട്രിച്ചി എന്നിവിടങ്ങളില്‍ മാര്‍ക്കറ്റുകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. ഉത്തര്‍പ്രദേശിലും കര്‍ഷകബന്ദ് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കിയില്ല. ലഖ്‌നോ, പ്രയാഗ് രാജ്, കാണ്‍പൂര്‍ നഗരങ്ങളില്‍ ജനജീവിതം സാധാരണനിലയിലായിരുന്നു. അസമില്‍ സമ്മിശ്രപ്രതികരണമായിരുന്നു. വാഹനഗതാഗതം നടന്നു. ആശുപത്രികള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍ പ്രവര്‍ത്തിച്ചു. തെലുങ്കാനയിലും ഭാരത് ബന്ദ് സമ്മിശ്രപ്രതികരണമായിരുന്നു. ഓട്ടോറിക്ഷകളും ടാക്‌സികളും ടിഎസ്ആര്‍ടിസി ബസുകളും സ്വകാര്യവാഹനങ്ങലും സാധാരണനിലയില്‍ ഓടി. കടകളും വാണിജ്യസ്ഥാപനങ്ങളുേം തുറന്നു പ്രവര്‍ത്തിച്ചു.

അതേ സമയം സംയുക്ത കിസാന്‍ മോര്‍ച്ച സംഘടിപ്പിച്ച ബന്ദില്‍ പഞ്ചാബ്, ഹരിയാന, കേരളം, ബീഹാര്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ ജനജീവിതം സ്തംഭിച്ചു. കോണ്‍ഗ്രസ്, സമാജ് വാദി പാര#്ട്ടി, രാഷ്‌ട്രീയ ജനതാ ദള്‍, ആം ആദ്മി പാര്‍ട്ടി, തെലുഗുദേശം പാര്‍ട്ടി, വൈ എസ് ആര്‍ കോണ്‍ഗ്രസ്, സിപിഎം എന്നീ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു. സിംഗു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികള്‍ കര്‍ഷകസംഘടനകള്‍ ഉപരോധിച്ചത് മൂലം തലസ്ഥാനത്തും ഗതാഗതത്തെ ബാധിച്ചു. ഗുരുഗ്രാമില്‍ നിന്നും ദല്‍ഹിയിലേക്കുള്ള പാതയിലാണ് ഗതാഗത തടസ്സം രൂക്ഷമായി. വാഹനങ്ങള്‍ പരിശോധനയ്‌ക്ക് ശേഷം മാത്രമാണ് പൊലീസ് കടത്തിവിടുന്നത്. പഞ്ചാബിലും ഹരിയാനയിലും പ്രധാന ദേശീയപാതകള്‍ എല്ലാം ഉപരോധിച്ചു.

Tags: ട്വിറ്റര്‍ ഫോളോവര്‍മാര്‍ഇന്ത്യ തുറന്നിരിക്കുന്നു'-ഐഎസ്കര്‍ഷക സമരംട്വിറ്റര്‍narendrasing tomarകര്‍ഷകനിയമംകാര്‍ഷിക ബില്‍ 2020രാകേഷ് ടികായത്ത്ഭാരത് ബന്ദ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.